Sunday, January 31, 2010

നഗ്നകവിത-തോട്ടം

നേരം വെളുക്കുന്നതെയുള്ളു
കവിതയുടെ തോട്ടത്തിലേക്ക്
മരങ്ങള്‍ വന്നു .

ചെന്തെങ്ങ്
മൂവാണ്ടന്‍ മാവ്
വരിക്കപ്ലാവ്‌
വാളന്‍പുളിമരം.

വന്നവര്‍ നിന്നവരെ
ഇല്ലാവേരറുത്ത് പുറത്താക്കി.

ഒലിവ്
ഈന്തപ്പന
പീച്
പോപ്ലര്‍..

നേരം കറുക്കുന്നതേയുള്ളു.

2 comments:

kavyam said...

assal nagnam

ചാര്‍വാകന്‍ said...

അധിനിവേശത്തിന്റെ ചരിത്രത്തെ ഇതിലും നഗ്നമായി നിര്‍‌ത്താന്‍‌ ആര്‍‌ക്കാവും.