Sunday, January 31, 2010

നഗ്നകവിത-കറിയാച്ചന്റെ സംശയം

പള്ളിപ്രസംഗത്തിലെ
ഒരു വാചകം
കറിയാച്ചന്റെ
കഠിനഹൃദയത്തില്‍ തറച്ചു.

മണ്ണി്ല്‍നിന്നെടുക്കപ്പെട്ട നീ
മണ്ണിനോട് ചേരുന്നതുവരെ
നെറ്റിയിലെ വിയര്‍പ്പുകൊണ്ട്
ഭക്ഷണം സമ്പാദിക്കും.

ഗൃഹ സന്ദര്‍ശനവേളയില്‍
കറിയാച്ചന്‍ ചോദിച്ചു
അച്ചനും എനിക്കും
രണ്ടുണ്ടോ വേദപുസ്തകം?

3 comments:

★ Shine said...

പുസ്തകമൊന്ന്; വായിപ്പിക്കുന്നത്‌ രണ്ടായി :-)

bobby said...

nice one.

രജീഷ് പാലവിള said...

excellent