Sunday, January 31, 2010

നഗ്നകവിത-കല്യാണം

മാറ്റിനി കഴിഞ്ഞ്
ഹോട്ടല്‍ മുറിവിട്ട്‌
കാറ്റുകൊള്ളാനിരുന്നപ്പോള്‍
കടല്‍ പറഞ്ഞു.

ഇത്രെമൊക്കെയായില്ലേ
ഇനി കല്യാണിച്ചൂടെ?

ഇണകളുടെ മുഖം ചുവന്നു.

കാശും കാറും
ജാതിയും ജാതകവും
നോക്കാതെയോ?

കടലമ്മേ കടലമ്മേ
കളിയല്ല കല്യാണം.

1 comment:

★ Shine said...

കല്യാണം, കല്യാണമാകണമെങ്കിൽ,
കയ്യിൽ കാശു വരേണം,
കാറിലേറി പായണം.

കടലോരത്തു "കടലമ്മ കള്ളി" യെന്നെഴുതിയതുപോലെയുള്ളു,
കല്യാണത്തിനു മുൻപുള്ളതെല്ലാം!