Sunday, January 31, 2010

നഗ്നകവിത-വേഷം

വേദിയിലിപ്പോള്‍
പ്രഛന്നവേഷം.

മൊല്ലാക്ക നാല് സിയിലെ ക്രിസ്റ്റി
പള്ളീലച്ചന്‍ മൂന്നു ബിയിലെ ഗണേഷ്
ഭാസ്മക്‍കുറിയിട്ടു
രണ്ടു എയിലെ മുഹമ്മദ്‌.

മൂന്ന് പേരും
തോളുരുമ്മി നില്‍ക്കുന്നു.
പിന്നില്കെട്ടിയ കയ്യില്‍
ഓരോ കൊച്ചുപിച്ചാത്തി.

പെന്‍സിലിനു മുനയിടാനുള്ളത് .

2 comments:

Rajeeve Chelanat said...

ശ്രീ,

കുട്ടികളുടെ പ്രച്ഛന്നവേഷം തകര്‍ത്തു. ആലോചിക്കുമ്പോള്‍ പേടിയാവുകയും ചെയ്യുന്നു.

വിദേശവേരുകളറുത്ത് നമ്മുടെ തോട്ടത്തില്‍ സ്ഥാനം പിടിക്കുന്ന മൂവാണ്ടനും മ്നറ്റു നാടന്മാര്‍ക്കും സ്വാഗതം എന്നാലും ആ ഒലീവ് അവിടെ നിന്നോട്ടെ..നമ്മുടെയൊക്കെ ഒരു സമാധാനത്തിന്.

മനുഷ്യാദ്ധ്വാനത്തിന്റെ മഹാക്ഷേത്രങ്ങള്‍ കാണുന്ന യുക്തിവാദികളെയും നമുക്ക് വേണം. പലവിധത്തിലുള്ള കലികളകറ്റാന്‍ പറ്റിയ ഭാരമുള്ള ലോഹമുദ്രകളും.

Ravi Paloor said...

pencilinu munayidanullathu!!!!!!! aparam............. kuttikalude manassine kanichuthanne mahakave angekku namovakam........ ravi paloor, kolkata