Sunday, March 28, 2010

കൈലാസന്‍

മഴയത്തും വെയിലത്തും
ഇരുളത്തും ന്ലാവത്തും
പുഴമൂളും കടവത്തും
റെയിലിന്റെ പുരികത്തും
പുരചോരും മിധുനത്തും
കുടയില്ലാ തെരുവത്തും
ഒരുപോലെ ചിരി ചിന്നി
അയലിന്റെ വല പിന്നി
ചൂടാരാപ്പെട്ടിയിലെ
ചോറായി കൈലാസന്‍.

മണലിന്റെ മരണത്തില്‍
കൊടികുത്തും കനലായി
ഫയലെല്ലാം മലയാളം
വയലിന്റെ ലയമേളം
നതി വറ്റും കാലത്ത്
പ്രതിഷേധക്കലിയായി
മതബോംബിന്‍ മാറത്തു
നിര്‍വീര്യ ചിമ്മാനി
നടനടയായ് നാട്ടിന്റെ
നടുവേ പോയ്‌ കൈലാസന്‍.

ഗ്രഹജാലം നക്ഷത്രം
കുഴലിന്മേല്‍ കണ്ണാടി
ഹൃദയത്തില്‍ ടാഗോറും
വനഫൂലും ഇഖ്‌ബാലും
തല തല്ലും കടലായി
സിരയേരി തുള്ളുമ്പോള്‍
മുടികത്തും തീയായി
ഇമ തോറും മുത്തുംപോള്‍
വിരലറ്റം ബ്രഷ്ഷ് ആക്കി
ലിപിയുന്നു കൈലാസന്‍.

ആകാശം മിട്ടായി
സാറാമ്മ കനവായി
സുഹ്രാന്റെ കൈപ്പടത്തില്‍
മഞ്ചാടി മൈലാഞ്ചി
തോമന്റെ തോളത്തു
പൊന്‍ കുരിശിന്‍ മിന്നായം
അകലങ്ങള്‍ ബന്ധിക്കും
കനകത്തിന്‍ കണ്ണിയായി
നെടുനാമ്പായ് പോസ്ടറിലെ
നിണ വരയായ് കൈലാസന്‍.

ഭൂലോകം നാവില്‍ വച്ചു
പുകയാതെ പുകയുന്നു
ദുഖിതനായ് പുകയൂതി
തിരിയാതെ തിരിയുന്നു
മിഴി രണ്ടും രണ്ടാള്‍ക്ക്‌
വഴിച്ച്ചൂട്ടായ് നല്‍കുന്നു
എഴുതാതെ മൊഴിയാതെ
പിരിയുന്നു കൈലാസന്‍
കുഞ്ഞാടായ് കൊടു മരണം
പച്ചിലയായ് കൈലാസന്‍.

8 comments:

sunil panikker said...

വാഹ്....കലക്കൻ..
പുതുമയുള്ളൊരു കവിത...
നല്ല താളം, ചൊല്ലാൻ നല്ല സുഖം...

ദൃശ്യ- INTIMATE STRANGER said...

nannayi...eenathil chollumboloru resam...

ജീവി കരിവെള്ളൂർ said...

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചിരുന്നു .
നല്ല ഈണത്തിൽ പാടാൻ കഴിയുന്നു , പരിഷത്തിന്റെവിജ്ഞാനോത്സവങ്ങളിൽ പങ്കെടുക്കുമ്പോൾ ഇങ്ങനെ ഈണത്തിൽ പാടാവുന്ന കവിതകൾ ഒരുപാട് കേൾക്കുമായിരുന്നു .

എന്‍.ബി.സുരേഷ് said...

mathrubhoomiyil vaayichirunnu.
ishtamaayirunnu.
ishtamutikkaayalinte theerathoodanippol ente natappu. manrothurutthil.

Pranavam Ravikumar said...

വളരെ നന്നായിട്ടുണ്ട് !

Jayaprakash said...

അങ്ങയുടെ മനുഷ്യ പ്രദര്‍ശനം പ്രസിദ്ധീകരിക്കുമോ ..... ഒരു പഴയ പരിചയക്കാരന്‍ .... 94 -95 കാലത്ത് ' പ്രേം വിഹാര്‍ ' ലോഡ്ജില്‍ ഉണ്ടായിരുന്നു ...

Kaippally said...

വളരെ ഇഷ്ടപ്പെട്ടു

Unknown said...

കവിതയുടെ ആശയം പറഞ്ഞു തരമോ