Sunday, March 28, 2010

കൈലാസന്‍

മഴയത്തും വെയിലത്തും
ഇരുളത്തും ന്ലാവത്തും
പുഴമൂളും കടവത്തും
റെയിലിന്റെ പുരികത്തും
പുരചോരും മിധുനത്തും
കുടയില്ലാ തെരുവത്തും
ഒരുപോലെ ചിരി ചിന്നി
അയലിന്റെ വല പിന്നി
ചൂടാരാപ്പെട്ടിയിലെ
ചോറായി കൈലാസന്‍.

മണലിന്റെ മരണത്തില്‍
കൊടികുത്തും കനലായി
ഫയലെല്ലാം മലയാളം
വയലിന്റെ ലയമേളം
നതി വറ്റും കാലത്ത്
പ്രതിഷേധക്കലിയായി
മതബോംബിന്‍ മാറത്തു
നിര്‍വീര്യ ചിമ്മാനി
നടനടയായ് നാട്ടിന്റെ
നടുവേ പോയ്‌ കൈലാസന്‍.

ഗ്രഹജാലം നക്ഷത്രം
കുഴലിന്മേല്‍ കണ്ണാടി
ഹൃദയത്തില്‍ ടാഗോറും
വനഫൂലും ഇഖ്‌ബാലും
തല തല്ലും കടലായി
സിരയേരി തുള്ളുമ്പോള്‍
മുടികത്തും തീയായി
ഇമ തോറും മുത്തുംപോള്‍
വിരലറ്റം ബ്രഷ്ഷ് ആക്കി
ലിപിയുന്നു കൈലാസന്‍.

ആകാശം മിട്ടായി
സാറാമ്മ കനവായി
സുഹ്രാന്റെ കൈപ്പടത്തില്‍
മഞ്ചാടി മൈലാഞ്ചി
തോമന്റെ തോളത്തു
പൊന്‍ കുരിശിന്‍ മിന്നായം
അകലങ്ങള്‍ ബന്ധിക്കും
കനകത്തിന്‍ കണ്ണിയായി
നെടുനാമ്പായ് പോസ്ടറിലെ
നിണ വരയായ് കൈലാസന്‍.

ഭൂലോകം നാവില്‍ വച്ചു
പുകയാതെ പുകയുന്നു
ദുഖിതനായ് പുകയൂതി
തിരിയാതെ തിരിയുന്നു
മിഴി രണ്ടും രണ്ടാള്‍ക്ക്‌
വഴിച്ച്ചൂട്ടായ് നല്‍കുന്നു
എഴുതാതെ മൊഴിയാതെ
പിരിയുന്നു കൈലാസന്‍
കുഞ്ഞാടായ് കൊടു മരണം
പച്ചിലയായ് കൈലാസന്‍.

Saturday, March 6, 2010

നഗ്ന കവിത-കന്നാലി സമരം

കാളകളും പശുക്കളും
സംഘടിച്ചു
മൃഗാശുപത്രി ജീവനക്കാരെ
കുത്തി ഓടിച്ചു .
ഇണ ചേരാന്‍
സമ്മതിക്കാത്തവര്‍

മനുഷ്യരെ
നിങ്ങളുടെ മണിയരകള്‍
മരണമുരികള്‍ ആകട്ടെ

നഗ്ന കവിത -കോഴികളുടെ പ്രാര്‍ത്ഥന

സമസ്ത ലോക
കോഴി ഫെടരേഷന്‍
ദൈവത്തോട്
പ്രാര്‍ത്ഥിച്ചു
നാല് കാലും
രണ്ടു കാലുമുള്ള
എല്ലാ കുറുക്കന്മാര്‍ക്കും
അര്‍ശസ്സ് നല്‍കേണമേ .
കോഴിക്കരിയില്ലാത്ത ചോറ്
ദൈവം ദൂരേക്ക്‌ വലിച്ചെറിഞ്ഞു .