Saturday, September 11, 2010

കാട്ടില്‍ കിടന്നൊരു കള്ളക്കരടിയെ കൂട്ടിലാക്കി ഞങ്ങള്‍ കൊണ്ട് വന്നു..

ഓണ ക്കാലത്തെ പൊതുയോഗങ്ങള്‍ പലതും ജനദൌര്‍ലഭ്യം കൊണ്ടും അനന്തമായ കാലതാമസം കൊണ്ടും പാഴ് വേലയായി മാറുകയാണ്പതിവ്.ഓണ ആഘോഷങ്ങള്‍ ഓണവുമായി യാതൊരു ബന്ധവും ഇല്ലാത്ത അസംബ്ന്ധോല്സവങ്ങളായി പരിണമിച്ചിരിക്കുന്നു.വാഹനത്തില്‍ സഞ്ചരിക്കുന്ന കുടവയറന്‍ മഹാബലി ഒരു കോമാളിയെ ആണ് മനസ്സില്‍ എത്തിക്കുന്നത്.തിരുവോണ ദിനത്തെ വാമന അവതാര ദിനമായി കൊണ്ടാടുന്നത്,സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ വിഷവിത്തുകള്‍ മനസ്സില്‍ കിടക്കുന്നത് കൊണ്ടാണ്.മാവേലിയെ ഓണ ത്താരായും ഓണ പ്പോട്ട്നായും കേരളം സ്നേഹിക്കുന്നുണ്ട്. എന്നാല്‍ വാമനന് കേരളീയരുടെ സമ്മതി ഇല്ല.മാവേലി സ്ടോരുകള്‍ക്കെതിരെ തുടങ്ങിയ വാമന സ്റോറുകള്‍ എല്ലാം പിടിച്ചു നില്ക്കാന്‍ ആകാതെ പൂട്ടിപ്പോയത് അതുകൊണ്ടാണ്.
ഓണ ക്കാലം വിവിധ തരംകളികളെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഓണ ക്കേളികലുറെ പ്രത്യേകത അവയിലധികവും മതപരമായ സന്കുചിതത്വതെ അതിജീവിക്കുന്നു എന്നതാണ്.പുന്നമട ക്കായലിലും കല്ലടയിലും മറ്റും നടത്തുന്ന ഓണ ക്കാല ജലോല്സവങ്ങള്‍ കേരളീയരുടെ മതേതര ജീവിതം അടയാള പ്പെടുത്തുന്നതാണ് .വള്ളങ്ങളെ പടക്കുതിരകലാക്കി തുഴഞ്ഞു മുന്നേറുവാന്‍ സ്ത്രീകള്‍ക്കും ഇടം ഉണ്ട്.പുന്നമട ക്കായലില്‍ വള്ളത്തെ ലകഷ്യസ്ഥാനത്തേക്ക് പായിക്കുന്ന മണ്ണിന്റെ പെണ്മക്കള്‍ വല്ലാത്ത ഒരു അഭിമാനവും ആഹ്ലാദവും ആണ് കാണികള്‍ക്ക് നല്‍കുന്നത്.സ്ത്രീകള്‍ക്ക് സംവരണം ചെയ്യാപ്പെട്ടിട്ടുള്ള അശകൊശലെ പെണ്നോണ്ടോ കളി തുടങ്ങിയവയില്‍ നിന്നും വളരെ വ്യത്യസ്തമാണ് ജലോല്സവത്ത്തിലെ സ്ത്രീ സാന്നിധ്യം.
പുരുഷന്മാര്‍ മാത്രം പങ്കെടുക്കുന്ന ചില ഓണ ക്കളി കളും ഉണ്ട്.കുമ്മാട്ടി കളി,പുലി കളി,കരടി കളി ഇവ ഇക്കൂട്ടത്തില്‍ ആണ് പെടുത്തെണ്ടത്.കുമ്മാട്ടിയെ മാറ്റി നിര്‍ത്തിയാല്‍ പുലി ക്കളിയും കരടി കളിയും തീര്‍ത്തും മതേതര സ്വഭാവം ഉള്ളതാണ്.
കഴിഞ്ഞ ഓണ ക്കാലത്ത് കേരളത്തില്‍ ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ ഒരു കൂട്ടായ്മ ,കരടി പ്പാട്ട് ശില്പ ശാലയാണ്.അഷ്ട മുടി ക്കായലുംകല്ലടയാറും പുണര്‍ന്നു കിടക്കുന്ന അരിനല്ലൂരില്‍ ആയിരുന്നു ഈ കൂട്ടായ്മ.അരിനല്ലൂര്‍ സ്വദേശിയും,വിശിഷ്ട സേവനത്തിനു രാഷ്ട്രപതിയുടെ ബഹുമതി നേടുകയും ചെയ്ത ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ കളത്തില്‍ ഗോപാല കൃഷ്ണ പിള്ള ആയിരുന്നു കരടി പ്പാട്ട് ശില്പ്പശാലയുറെ അധ്യക്ഷന്‍.കായംകുളം മുതല്‍ കൊല്ലം വരെ ഉള്ള തോണി യാത്രയെ ആസ്പദമാക്കി പണ്ട് രചിക്കപ്പെട്ട ഒരു കരടി പ്പാട്ട് അധ്യക്ഷന്‍ അതി ഗംഭീരമായി ത്തന്നെ പാടി അവതരിപ്പിച്ചു.അധ്യക്ഷ പ്രസംഗത്തില്‍ പഴയ കരടി കെട്ടുവിദഗ്ദ്ധന്മാര്‍ വിശദമായി പ്രതിപാദിക്കപ്പെട്ടു. അതില്‍ ഷാജി എന്നാ അഹിന്ദു യുവാവിന്റെ പേരും പരാമര്‍ശിക്ക പ്പെട്ടു.കരടി കളിയുടെ മതേതര സ്വഭാവം അഭിനന്ദിക്ക പ്പെ ടെന്ടത് തന്നെയാണ്.നിലവിളക്ക് വച്ചും തിലകം അണിഞ്ഞും ഉള്ള തിരുവാതിര കളിയും കര്‍ണാടക സംഗീതവും പോരഞ്ഞു ഫുട്ബാളും ടെന്നിസുംസിനിമയും നാടകവും ഒക്കെ നിഷിദ്ധം എന്ന് കടും പിടുത്തം പിടിക്കുന്നവരുടെ നാട്ടില്‍ മതേതര കലാരൂപങ്ങള്‍ ആശ്വാസകരം ആണ്.കരടി കളി വീട്ടു മുറ്റങ്ങളില്‍ ആണ് അരങ്ങേറുന്നത്.അതിനാല്‍ അഹിന്ദുക്കള്‍ അമ്പലത്തില്‍ പ്രവേശിക്കരുത് എന്ന അയിത്ത മതിലിന്‍റെ പ്രശ്നവും ഇല്ല.
എന്താണ് കരടി കളി?ഓണ സ്സന്ധ്യയില്‍ ചെറുപ്പക്കാര്‍ ഒത്തു കൂടുന്നു.ഒരു യുവാവിന്റെ മേല്‍ വാഴ ക്കരിയിലയും ഈ ര്‍ക്കില്‍ കളഞ്ഞ ഓലയും കെട്ടി അലങ്കരിക്കുന്നു.ഭാരം കുറഞ്ഞ പല ത്തടി കൊണ്ട് നിര്‍മ്മിക്കുന്ന കരടി ത്തല മുഖത്ത് ഉറപ്പിക്കുന്നു.കരടി റെഡി.ഇനി തോക്കുമായി എത്തുന്ന വേട്ടക്കാര്‍ ആണ് .കാലുറയും തൊപ്പിയും മരത്തില്‍ ഉണ്ടാക്കി എടുത്ത തോക്കുമായി തനി സായിപ്പിന്റെ വേഷത്തിലാണ് വേട്ടക്കാര്‍ വരുന്നത്.കരടി പ്പാട്ടുകാരും താളക്കാരും അടങ്ങുന്ന സംഘം കരടിയേയു വേട്ടക്കാരനെയും അനുഗമിക്കുന്നു.നടന്‍ വാദ്യോപകരണങ്ങള്‍ ആയ കൈമണി,ഗഞ്ചിറ തുടങ്ങിയവയും കൈത്താളവും ആണ് പിന്നണിയില്‍.ആദ്യം താളത്തിന് ഒപ്പിച്ചുള്ള കരടിയുടെ ചുവടു വയ്പ്പ് ആണ്. പിന്നീട് പാട്ട് തുടങ്ങുന്നു.താനിന്നെ താനിന്നെ തന്നാന തന/താനിന്നെ താനായി തന്നാന എന്ന വായ്ത്താരി ആണ് പാട്ടിനു അകമ്പടി.കാട്ടില്‍ കിടന്നൊരു കള്ള ക്കരടിയെ കൂട്ടിലാക്കി ഞങ്ങള്‍ കൊണ്ട് വന്നു/ഉണ്ട കിട്ടും പിന്നെ അവല് കിട്ടും പിന്നെ വെള്ളിപ്പണതിന്മേല്‍ ഒന്ന് കിട്ടും--ഇങ്ങനെ കരടി പ്പാട്ട് തുടങ്ങി പുരോഗമിക്കുന്നു.നാട്ടു പാട്ട് കവികളുടെ ക്ഷിപ്ര കവിതകളും ഈ സന്ദര്‍ഭത്തില്‍ പിറക്കുന്നു.ഒച്ചിറെ ചെന്ന് കെഴക്കോട്ടു നോക്കുമ്പം മാധവി എന്നൊരു വേലക്കാരി/മൂക്കും തൊള ച്ചിട്ട്‌ തൊ ന്ണാനുംകെട്ടീട്ട് /കണ്‍ടോടി നാത്തൂനേ മൂക്കി തൊ ന്ണാന്‍.......തുടങ്ങിയ നര്‍മ്മ ചിന്തുകള്‍ ഇങ്ങനെ ഉണ്ടാകുന്നതു ആണ്.
കരടി എന്ന കാട്ടു മൃഗത്തിനു മനുഷ്യ രൂപവുമായുള്ള സാദൃശ്യമാണ് ഇങ്ങനെ ഒരു കളിക്ക് രൂപം കൊടുക്കുവാന്‍ പണ്ടുള്ളവരെ പ്രേരിപ്പിച്ചത്.അത് കൊണ്ട് തന്നെ പുലി കളിയേക്കാള്‍ കുറച്ചു കൂടി യുക്തി ലാവണ്യം കരടി കളിക്ക് ഉണ്ട്.
പാട്ടിന്റെയും കൊട്ടിന്റെയും കളിയുടെയും അവസാനം വെക്കെട വെടി വെക്കടാ /ലാക്കു നോക്കി വെക്കടാ എന്ന നിര്‍ദേശം വരുമ്പോള്‍ കരടിയെ വേട്ടക്കാരന്‍ വെടി വച്ച് ഇടുന്നതോറെ കളി പൂര്‍ണമാകുന്നു.
ഗ്രാമങ്ങള്‍ മരിച്ചതോടെ കരടി കളി അന്യം നിന്ന്.ഈ പ്രാകൃത കലാരൂപത്തിന്റെ ഗാന രീതിയെ കുത്തിയോട്ടക്കാര്‍ മാതൃക ആക്കിയതായി കാണാവുന്നതാണ്.ചെട്ടികുളങ്ങര മാതെവിയമ്മേറെ എട്ടു വയസ്സിലെ കുത്തിയോട്ടം തുടങ്ങിയ പാട്ടുകള്‍ ഇത് ശരി വക്കുന്നുണ്ട്. കരടി പ്പാട്ടില്‍ ഏക താളമേ ഉള്ളൂ എങ്കില്‍ കുത്തിയോട്ട പ്പാട്ട് ബഹു താളങ്ങളുടെ ശോഭയാര്‍ന്ന എടുപ്പ് കുതിരകള്‍ ആണ്.അനുഷ്ടാന കലാരൂപം എന്ന പരിമിതി ആണ് കുത്തിയോട്ടത്തിന് ഉള്ളത്.
രഹേഷ് എന്ന ചെറുപ്പക്കാരന്റെ ഉത്സാഹത്തില്‍ സംഘടിപ്പിക്കപ്പെട്ട കരടി പ്പാട്ട് ശില്‍പ്പ ശാലയില്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ മറന്നു രവീന്ദ്രന്‍ പിള്ള, കണ്ണന്‍ പിള്ള,രാഘവന്‍ ,തങ്കപ്പന്‍ പിള്ള,പൊടിയന്‍ തുടങ്ങിയ ആശാന്മാര്‍ പങ്കെടുക്കുകയും നീണ്ട പാട്ടുകള്‍ പാടി പുതു തല മുറയെ അത്ഭുത പ്പെടുത്തുകയും ചെയ്തു.
കരടി കളിയെ ഇനിയും നാടന്‍ കലാ അക്കാദമിയോ നാടന്‍ കലാ ഗവേഷകരോ ശ്രദ്ധിച്ചിട്ടില്ല.

Wednesday, September 1, 2010

നഗ്ന കവിത-അന്വേഷണം.

ഖാസിയുടെയും
കന്യാസ്ത്രീയുറെയും
ക്ഷേത്ര പൂജാരിയുടെയും
ദുരൂഹമരണം
ആര്
അന്വേഷിക്കണം?

ക്രൈം ബ്രാഞ്ച്
സി.ബി.ഐ.
പട്ടാളം.

ദൈവമേ ദൈവമേ
നിന്റെ പേര്
ആരും പറയുന്നില്ലല്ലോ.


നഗ്ന കവിത-പൂരം

തൃശൂര്‍ പൂരം.
വെടിക്കെട്ട് കഴിഞ്ഞപ്പോള്‍
മത ഭീകരന്‍ പറഞ്ഞു
വിഡ്ഢികള്‍
ഇത്രയും മരുന്ന്
പാഴാക്കി കളഞ്ഞല്ലോ.

Sunday, March 28, 2010

കൈലാസന്‍

മഴയത്തും വെയിലത്തും
ഇരുളത്തും ന്ലാവത്തും
പുഴമൂളും കടവത്തും
റെയിലിന്റെ പുരികത്തും
പുരചോരും മിധുനത്തും
കുടയില്ലാ തെരുവത്തും
ഒരുപോലെ ചിരി ചിന്നി
അയലിന്റെ വല പിന്നി
ചൂടാരാപ്പെട്ടിയിലെ
ചോറായി കൈലാസന്‍.

മണലിന്റെ മരണത്തില്‍
കൊടികുത്തും കനലായി
ഫയലെല്ലാം മലയാളം
വയലിന്റെ ലയമേളം
നതി വറ്റും കാലത്ത്
പ്രതിഷേധക്കലിയായി
മതബോംബിന്‍ മാറത്തു
നിര്‍വീര്യ ചിമ്മാനി
നടനടയായ് നാട്ടിന്റെ
നടുവേ പോയ്‌ കൈലാസന്‍.

ഗ്രഹജാലം നക്ഷത്രം
കുഴലിന്മേല്‍ കണ്ണാടി
ഹൃദയത്തില്‍ ടാഗോറും
വനഫൂലും ഇഖ്‌ബാലും
തല തല്ലും കടലായി
സിരയേരി തുള്ളുമ്പോള്‍
മുടികത്തും തീയായി
ഇമ തോറും മുത്തുംപോള്‍
വിരലറ്റം ബ്രഷ്ഷ് ആക്കി
ലിപിയുന്നു കൈലാസന്‍.

ആകാശം മിട്ടായി
സാറാമ്മ കനവായി
സുഹ്രാന്റെ കൈപ്പടത്തില്‍
മഞ്ചാടി മൈലാഞ്ചി
തോമന്റെ തോളത്തു
പൊന്‍ കുരിശിന്‍ മിന്നായം
അകലങ്ങള്‍ ബന്ധിക്കും
കനകത്തിന്‍ കണ്ണിയായി
നെടുനാമ്പായ് പോസ്ടറിലെ
നിണ വരയായ് കൈലാസന്‍.

ഭൂലോകം നാവില്‍ വച്ചു
പുകയാതെ പുകയുന്നു
ദുഖിതനായ് പുകയൂതി
തിരിയാതെ തിരിയുന്നു
മിഴി രണ്ടും രണ്ടാള്‍ക്ക്‌
വഴിച്ച്ചൂട്ടായ് നല്‍കുന്നു
എഴുതാതെ മൊഴിയാതെ
പിരിയുന്നു കൈലാസന്‍
കുഞ്ഞാടായ് കൊടു മരണം
പച്ചിലയായ് കൈലാസന്‍.

Saturday, March 6, 2010

നഗ്ന കവിത-കന്നാലി സമരം

കാളകളും പശുക്കളും
സംഘടിച്ചു
മൃഗാശുപത്രി ജീവനക്കാരെ
കുത്തി ഓടിച്ചു .
ഇണ ചേരാന്‍
സമ്മതിക്കാത്തവര്‍

മനുഷ്യരെ
നിങ്ങളുടെ മണിയരകള്‍
മരണമുരികള്‍ ആകട്ടെ

നഗ്ന കവിത -കോഴികളുടെ പ്രാര്‍ത്ഥന

സമസ്ത ലോക
കോഴി ഫെടരേഷന്‍
ദൈവത്തോട്
പ്രാര്‍ത്ഥിച്ചു
നാല് കാലും
രണ്ടു കാലുമുള്ള
എല്ലാ കുറുക്കന്മാര്‍ക്കും
അര്‍ശസ്സ് നല്‍കേണമേ .
കോഴിക്കരിയില്ലാത്ത ചോറ്
ദൈവം ദൂരേക്ക്‌ വലിച്ചെറിഞ്ഞു .

Sunday, January 31, 2010

നഗ്നകവിത-തോട്ടം

നേരം വെളുക്കുന്നതെയുള്ളു
കവിതയുടെ തോട്ടത്തിലേക്ക്
മരങ്ങള്‍ വന്നു .

ചെന്തെങ്ങ്
മൂവാണ്ടന്‍ മാവ്
വരിക്കപ്ലാവ്‌
വാളന്‍പുളിമരം.

വന്നവര്‍ നിന്നവരെ
ഇല്ലാവേരറുത്ത് പുറത്താക്കി.

ഒലിവ്
ഈന്തപ്പന
പീച്
പോപ്ലര്‍..

നേരം കറുക്കുന്നതേയുള്ളു.

നഗ്നകവിത-മധുര

കേവല യുക്തിവാദിയോടൊപ്പം
മധുര കാണാന്‍ പോകരുത്
ചന്ത,തെരുവ്
ഗ്രന്ഥശാല
എല്ലാം അയാള്‍ കാട്ടിത്തരും.

എനിക്ക് കാണേണ്ടതോ?
മീനാക്ഷി ക്ഷേത്രം.

മനുഷ്യനിര്‍മ്മിത ശില്‍പങ്ങളുടെ
ഉത്സവപറമ്പു.

നഗ്നകവിത-സ്ത്രീ

ബസ്സില്‍
പ്രത്യേകം സീറ്റ് .
ഉത്സവപറമ്പില്‍
വടത്തിനപ്പുറം.
പള്ളിയില്‍ കാണാമറയത്ത്.
മതപ്രസംഗസ്തലത്ത്
സാരി മറക്കുള്ളില്‍

പിതാവും പുത്രനും
ആങ്ങളയും കാമുകനുമൊത്ത്
ളഇവേല്ക്കുന്നതെവിടെ?

ഒരേഒരിടം
എല്ലാരുമെത്തുന്നിടം
ശ്മശാനം.







നഗ്നകവിത-പ്രസിദ്ധി

കഴിച്ച മദ്യം
മുപ്പതു മില്ലീലിറ്റര്‍.
അതിന്റെ കുപ്രസിദ്ധി
മൂവായിരം
കിലോമീറ്റര്‍

നഗ്നകവിത-രാത്രിയാത്ര

വെമ്പായം
വെഞ്ഞാറമൂട്
കിളിമാനൂര്‍
ആയൂര്‍
റോഡുവിള
കരിങ്ങന്നൂര്‍

എല്ലായിടവും
പാലപൂത്തിരിക്കുന്നു.
കാമമോഹിതമായ
പൂമണമേറ്റുള്ള
ഈ രാത്രിയാത്രയില്‍
യക്ഷികളെ കണ്ടതേയില്ല.

യക്ഷികള്‍ക്ക്
വംശനാശം.

നഗ്നകവിത-തപാല്‍മുദ്ര

ഗോഡ്സെക്കു
പോസ്ടോഫീസില്‍
ജോലികിട്ടി.

മൂപ്പര്
ആഹ്ലാദഭരിതനാണ്.

ഓരോ ദിവസവും
ഭാരിച്ച ലോഹമുദ്ര കൊണ്ട്
ഗാന്ധിയെ.......

നഗ്നകവിത-വേഷം

വേദിയിലിപ്പോള്‍
പ്രഛന്നവേഷം.

മൊല്ലാക്ക നാല് സിയിലെ ക്രിസ്റ്റി
പള്ളീലച്ചന്‍ മൂന്നു ബിയിലെ ഗണേഷ്
ഭാസ്മക്‍കുറിയിട്ടു
രണ്ടു എയിലെ മുഹമ്മദ്‌.

മൂന്ന് പേരും
തോളുരുമ്മി നില്‍ക്കുന്നു.
പിന്നില്കെട്ടിയ കയ്യില്‍
ഓരോ കൊച്ചുപിച്ചാത്തി.

പെന്‍സിലിനു മുനയിടാനുള്ളത് .

നഗ്നകവിത -സ്റ്റാര്‍ ഹോസ്പിറ്റല്‍

മൂക്കിനും മുടിക്കും
തൊലിക്കും തൊണ്ടക്കും
പ്രത്യേകം പ്രത്യേകം
കുഴല്തൂക്കികള്‍.

മള്‍ട്ടി സ്പെഷ്യാലിറ്റി
കൊലനിലത്തിലെ
ഏതു പുലി ക്കൂട്ടിലേക്കാണ്
ഒറ്റ ശരീരവുമായി
ഈ ആട്ടിന്‍കുട്ടി പോകേണ്ടത്

നഗ്നകവിത-മാജിക്

വെയിറ്റിംഗ് ലിസ്റ്റ്
കാക്കത്തൊള്ളായിരത്തി മൂന്ന്‌.
ടിക്കറ്റിനുള്ളില്‍ മടക്കി വെച്ച
ഗാന്ധി നോട്ട്.

അതിശയത്തിന്‍റെ
മേഗാനംബ്ര്‍
ഇപ്പോള്‍
പരിശോധകന്റെ അടുത്ത്
എസ് 1,മൂന്ന്‌
അപ്പര്‍ ബെര്‍ത്ത്‌
ബാര്‍ അറ്റാച്ചിഡ്.





നഗ്നകവിത-പശു

അധ്യക്ഷനാണ് ചതിച്ചത് .
വേദിയില്‍ കിടന്ന
മുത്തശ്ശിപ്പശുവിനെ
അഴിച്ചു
മൈക്കുകാലില്‍ കെട്ടി.

പശു
മൂന്നുമണിക്കൂര്‍
ഓര്‍മ്മകള്‍ അയവിറക്കി.

ഓഡിറ്റൊറിയം മരുഭൂമിയായി.

നഗ്നകവിത-കുടം

മമ്മീ മമ്മീ
കുടം എന്നെഴുതാന്‍
നാന്‍ പഠിച്ചു.

എങ്ങനാ മോളെ?

ആദ്യം കു എഴുതണം
പിന്നെ എസും സീറോയും.

കര്‍ത്താവെ
കുവിനുംകൂടി ഇംഗ്ളീഷ് തന്നു
ന്‍റെ മോളെ രക്ഷിക്കണേ.

നഗ്നകവിത-മരുന്നു

ധര്‍മ്മാശുപത്രിയിലെ
ഡോക്ടര്‍
മൂന്നു നേരത്തേക്ക്
ഗുളിക കൊടുത്തു.
മൂന്നും
ആഹാരത്തിനു ശേഷമാകയാല്‍
കൃഷിയില്‍ തോറ്റ കണാരേട്ടന്
ഗുളിക കഴിക്കേണ്ടി വന്നില്ല.

അതാ
ഉറുമ്പുകളുടെ മൌന ജാഥ
തുടങ്ങിക്കഴിഞ്ഞു.

നഗ്നകവിത-ആശുപത്രിയിലെ സന്ദര്‍ശകര്‍

രോഗിക്ക് ചുറ്റും
സന്ദര്‍ശകര്‍ .

മാങ്ങൂരെ നാത്തൂന്‍ മരിച്ചത്
ഈ ആശുപത്രിയില്‍ വച്ചാ.

മറ്റേ ഡോകടരാമിടുക്കന്‍
അല്ലേലും ആയുസ്
ദൈവത്തിന്റെ കയ്യിലാ.

പിറ്റേന്ന് രാവിലെ
രോഗിയുടെ വീട്ടിലേക്കു
ആംബുലന്‍സ്
പറന്നു പോയി.

നഗ്നകവിത-കാളി

കാളിയമ്പലത്തിലെ
കാണിക്കകളുടെ
കണക്കെടുത്തപ്പോള്‍
അമ്പലക്കമ്മിറ്റി
അമ്പരന്നു.

ഒരു പൊതി.
അതില്‍
ബ്ലൌസും ബ്രായും.

നഗ്നകവിത-ഇരുട്ട്

മുടിയിലും മുഖത്തും
മുല്ലപ്പൂ ചൂടിയിരുന്ന
മുംതാസ് ബീഗം
ഒരു ദിനം
ഇരുട്ട് ധരിച്ചു വന്നു.

കഷ്ടിച്ച് ഊഹിക്കാം
കണ്ണടചില്ല്.

ഇതെന്തേ ഇങ്ങനെ?

കത്തിയും ആസിഡും
ഓര്‍ത്തുകൊണ്ട്‌
മുംതാസ് പറഞ്ഞു

ഞാന്‍ ദൈവത്തെ ഭയക്കുന്നു.

നഗ്നകവിത-ടുഷന്‍

ഡോങ്കിയുടെ
അര്‍ഥം ചോദിച്ചപ്പോള്‍
അമ്മ
അഛന്‍്റെ മുഖത്ത് നോക്കി .
മങ്കിയുടെ
അര്‍ഥം ചോദിച്ചപ്പോള്‍
അച്ഛന്‍
അമ്മയുടെ മുഖത്ത് നോക്കി .

അര്‍ഥം എനിക്ക്
മനസ്സിലായെങ്കിലും
തെളിച്ചു പഠിപ്പിക്കാനായി
പിറ്റേന്ന് മുതല്‍
ടൂഷന്‍ മാസ്റ്റര്‍ വന്നു തുടങ്ങി.

.

നഗ്നകവിത-കഴുകന്മാര്‍

അവര്‍ വരും
ജാതിമതങ്ങളുപേക്ഷിച്ചു
മനുഷ്യനായവന്‍
മരിക്കുമ്പോള്‍
അവര്‍ വരും .

പൂവും ജലവും
കോടിയുമായി
അന്ധതയുടെ
കൊക്ക് പിളര്‍ത്തി
ദുരാചാരത്ത്തിന്റെ
നഖങ്ങള്‍ നീട്ടി
ചിറകു വിരിച്ചു
അവര്‍ വരും.
ശവംതീനികള്‍



നഗ്നകവിത-സുവിശേഷം

ഹല്ലേലുയ്യ സ്തോത്രം '

കണ്ണുള്ളവര്‍ കാണ്മിന്‍
കാതുള്ളവര്‍ കേള്‍പ്പിന്‍
അതിശയമേ അതിശയമേ
ഇതാ
കുരുടന്‍ സംസാരിക്കുന്നു
ചെകിടന്‍ കാണുന്നു.

ഹല്ലേലുയ്യ സ്തോത്രം

നഗ്നകവിത-കറിയാച്ചന്റെ സംശയം

പള്ളിപ്രസംഗത്തിലെ
ഒരു വാചകം
കറിയാച്ചന്റെ
കഠിനഹൃദയത്തില്‍ തറച്ചു.

മണ്ണി്ല്‍നിന്നെടുക്കപ്പെട്ട നീ
മണ്ണിനോട് ചേരുന്നതുവരെ
നെറ്റിയിലെ വിയര്‍പ്പുകൊണ്ട്
ഭക്ഷണം സമ്പാദിക്കും.

ഗൃഹ സന്ദര്‍ശനവേളയില്‍
കറിയാച്ചന്‍ ചോദിച്ചു
അച്ചനും എനിക്കും
രണ്ടുണ്ടോ വേദപുസ്തകം?

നഗ്നകവിത-ഗുവാഹട്ടി എക്സ്പ്രസ്

കൃത്യ സമയം പാലിക്കുന്നു
ഗുവാഹട്ടി എക്സ്പ്രസ്.
അതിനാലിന്നു
ഗണപതിയുടെ കല്യാണം.

സത്യം തേടിപ്പോയ ഗണപതി
റയില്‍വേ സ്റ്റേഷനില്‍ നിന്നും
തുമ്പി ചുരുട്ടി തുമ്പിച്ചു വന്നു.

കൃത്യ സമയം തന്നെ
ഒരു ദിവസം
വൈകിയെന്നെയുള്ളൂ.

നഗ്നകവിത-ഗള്‍ഫ് യുദ്ധം

സ്റ്റാഫ് റൂമില്‍
ഗള്‍ഫ് യുദ്ധം.

നൂറ്റൊന്നു സാരിയുണ്ടെന്നു
ശ്യാമള ടീച്ചര്‍ .
നൂറേ കാണുന്നു
ഷക്കീല ടീച്ചര്‍ .

യുധ്ധാവസാനം
രണ്ടു നിരപരാധികള്‍
ക്ലാസ് മുറിയില്‍ മരിച്ചു കിടന്നു.

ഫിസിക്സും കെമിസ്ട്രിയും.

നഗ്നകവിത-കല്യാണം

മാറ്റിനി കഴിഞ്ഞ്
ഹോട്ടല്‍ മുറിവിട്ട്‌
കാറ്റുകൊള്ളാനിരുന്നപ്പോള്‍
കടല്‍ പറഞ്ഞു.

ഇത്രെമൊക്കെയായില്ലേ
ഇനി കല്യാണിച്ചൂടെ?

ഇണകളുടെ മുഖം ചുവന്നു.

കാശും കാറും
ജാതിയും ജാതകവും
നോക്കാതെയോ?

കടലമ്മേ കടലമ്മേ
കളിയല്ല കല്യാണം.

നഗ്നകവിത-പൊങ്കാല

അംബികാനയര്‍
അമ്പതു കലത്തില്‍
പൊങ്കാലയിട്ടു.

അമ്മിണിയക്കച്ച്ചി
ഒറ്റക്കലത്തിലും.

അംബികാനായരുടെ അടുക്കള
പഴയത് പോലെ സുഭിക്ഷം.

ദോഷം പറയരുതല്ലോ
അമ്മദൈവതതിന്‍്റ
അനുഗ്രഹത്താല്‍
അമ്മിണിയക്കച്ച്ചിയുടെ
കുടിലടുപ്പും
പഴയതുപോലെതന്നെ.
പുകഞ്ഞിട്ടേയില്ല.

-നഗ്നകവിതഃപെണ്ണെഴുത്ത്

ചേട്ടാ ഞാനിന്നൊരു
ചെടി നട്ടു.
അയാള്‍ തടം നനച്ചു.

ചേട്ടാ ഞാനിന്നൊരു
പുതിയ കറി വെച്ചു.
അയാള്‍ അത്താഴിച്ച്ച് അഭിനന്ദിച്ചു.

ചേട്ടാ ഞാനിന്നൊരു
കഥ എഴുതി.
അന്ന് ആ വീട്ടില്‍
സ്റ്റൌ പൊട്ടിത്തെറിച്ചു.

നഗ്നകവിത -മുതലാളി

മുതലാളി നല്ലവനാണ് .
ആരെയെങ്കിലും തല്ലണമെന്നോ
കൊല്ലണമെന്നോ
തോന്നിയാല്‍
നേരിട്ട് ചെയ്യില്ല.
ഗുണ്ടകളെ
ഏര്‍പ്പെടുത്തും.

മുതലാളി നല്ലവനാണ്
അതുപോലെതന്നെ
ദൈവവും.

നഗ്നകവിത-ദൈവവിളി

ഹലോ,വക്കീലല്ലേ?
അതെ.
ഇത് ദൈവം.
എന്തേ വിളിച്ചത്?
നിങ്ങളുടെ നാട്
ദൈവത്തിന്റെ സ്വന്തം നാട്
എന്ന് പ്രചരിപ്പിക്കുന്നുണ്ടല്ലോ?
ഉടന്‍ ഫയല്‍ ചെയ്യണം
മാനനഷ്ടക്കേസ്

നഗ്നകവിത-ഏതു നദിയും ഗംഗയല്ല

വാഴ്ത്തിപ്പാടാന്‍
മഹാകവികളില്ല.
പൂജിക്കാന്‍
പൂണൂലന്മാരില്ല.
സന്ചാരപഥവും
ചരിത്രവും രേഖിക്കാന്‍
മൂവീക്യാമറ
വന്നില്ല .
എങ്കിലും ,ദിവസേന
പാതി വെന്ത ശവങ്ങള്‍
ഈ നദിയിലൂടെ ഒഴുകുന്നില്ല.

വിശുദ്ധേ നീ ഗംഗയല്ല.

നഗ്നകവിത-സ്കൂള്‍ഡേ

മമ്മിയേയും ഡാഡിയേയും കൂട്ടി
യൂനിഫോമിട്ടാണ്
എല്ലാരും വന്നിട്ടുള്ളത്.
റീത്ത മിസ്സിന്റെ
റിപ്പോര്‍ട്ട് തുടങ്ങിയപ്പോഴേ
ഞാനുറങ്ങി.
അലറ്ച്ചകെട്ടു
ഞെട്ടി ഉണര്‍ന്നപ്പോള്‍
സ്റേറജില്‍ ഒരു താടിക്കാരന്‍ .
കവിത വായിക്കുകയാണത്റേ.
ഹൌഎ വണ്ടര്‍ വാട്ട് യൂ ആര്‍ .

നഗ്നകവിത-കൃഷി

പതിനാലു കാരി
പെണ്‍കുട്ടീ
അടുത്ത കൊല്ലം
നിന്നെ കെട്ടിക്കട്ടെ?

ശ്ശോ,നിക്ക്
സ്കൂളില്‍ പോണം .

പതിനഞ്ചെത്തിയ
മൊഞ്ചത്തീ
അടുത്ത ആഴ്ച
നിന്നെ കെട്ടിക്കട്ടെ?

ശ്ശോ ,നിക്ക്
ടുഷന് പോണം .

മതങ്ങളും കോടതികളും
മീശ പിരിച്ചു.
വയലിനോടു ചോദിച്ചിട്ട് വേണോ
കൃഷി ഇറക്കാന്‍?

നഗ്നകവിത-മാറ്റം

കുര്യാല
കുംഭഗോപുരമായി.
തൈക്കാവ്
താജ്മഹലായി.
മരക്കുരിശ്
പൊന്‍ കുരിശായി.
അതാ
പുറമ്പോക്കില്‍ നിന്നും
പുറത്താക്കപ്പെട്ട
ഒരു കുടുംബം
തെരുവിലേക്ക്
ഇറങ്ങുകയായി.

നഗ്നകവിത-ക ഖ ഗ ഘ

ഏതാ കുട്ടി?
കാഞ്ചനമാല.
ആരുടെ മോള്?
കനകലതേടെ.
എന്താ കയ്യില്‍?
ഫൊര്‍ ലൈന്‍ ബുക്ക് .
എന്തെഴുതീത്?
എ ബി സി ഡി.

നഗ്നകവിത-ജ്യോത്സ്യന്‍

ജ്യോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല.
ചന്ദ്രന്‍ അപഹരിച്ചോ?
രാഹുവോ കേതുവോ
തെക്കോട്ട്‌ നടത്തിച്ചോ?
ചൊവ്വ പിടിച്ചോ?
ശനി മറച്ചോ?

അയാള്‍
കാവടി നിരത്തിയതെയില്ല.
നേരെ നടന്നു
പോലിസ് സ്റ്റേഷനിലേക്ക്.

നഗ്നകവിത-രാഹുകാലം

ഒന്നര മണിക്കൂര്‍
അയാള്‍ പിടിച്ചുനിന്നു .
രാഹുകാലത്തില്‍
മൂത്രമൊഴിക്കുന്നത് എങ്ങനെ?
കുറെക്കാലമായപ്പോള്‍
ഡോക്ടറെ കാണേണ്ടി വന്നു.
അന്ന് തുടങ്ങി
ഗുളികകാലം

നഗ്നകവിത-ഊട്ടി

കൊടും തണുപ്പ്
തുമ്മലും ചുമയും
കുതിരച്ചാണകവും.
ഇത്
ഉദകമണ്ഡലം.
അസുഖവാസകേന്ദ്രം

നഗ്നകവിത -മുത്തം

സെയ്ന്‍റ് തോമസ്‌ രസിടന്ഷ്യല്‍
സ്കൂള്‍ .
രണ്ടു ബി യിലെ
മിനിമോള്‍ തോമസ്‌
അറ്റ്ലസ് തുറന്നു
അമര്ത്തിയൊന്നു മുത്തി.
ന്റെ പുന്നാര
അമേരിക്ക

നഗ്നകവിത -ഉപഹാരം

ഓഫീസ് മേധാവിക്ക്
യാത്രയയപ്പ്.
സഹപ്രവര്‍ത്തകര്‍
ഉചിതമായ ഉപഹാരം കൊടുത്തു.
ചുവപ്പ് മഷിപ്പേനയും
ഹാജര്‍ പുസ്തകവും.

ശിഷ്ട ജീവിതം
സന്തോഷകരമായിരിക്കട്ടെ

നഗ്നകവിത--തന്ത്രം

രണ്ടടി പിന്നോട്ട്
ഒരടി മുന്നോട്ടു
മൂന്നടി പിന്നോട്ടു
രണ്ടടി മുന്നോട്ടു
നാലടി പിന്നോട്ട്
പിന്നെ
പടുകുഴിയാലംബം