Friday, July 10, 2009

കിളിമാനുരെ പാലയും കണിയാപുരത്തെ കാഞ്ഞിരവും ----------------------------------------------------------------------------------


മനുഷ്യന് തണലും പ്രാണവായുവും തരുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നത്‌ വികസനത്തിന്റെ പേരിലാണ് .എം.സി.റോഡിലെ കിളിമാനൂര്‍ ബസ്‌ സ്റ്റേഷനില്‍
൨൦൦൯ ലെ പൂക്കാലം വരെ ഒരു ഏഴിലംപാല ഉണ്ടായിരുന്നു.പൂക്കാലത്തിന്റെ വരവരിയിച്ച്ചു കൊണ്ട് ആദ്യം തന്നെ പൂക്കുന്ന പാല. കിലോമിറ്ററുകള്‍ ദൂരെ വരുമ്പോള്‍ തന്നെ പാലയുടെ നിശാസല്‍ക്കാരം അനുഭവിക്കാം.കണ്ടാല്‍ നല്ല ഉയരവും പ്രസരിപ്പും ഉള്ള മരം.പുതിയ കെട്ടിട നിര്‍മ്മാണത്തിന്റെ പേരില്‍ ബസ്‌ യാത്രക്കാര്‍ക്ക് തണലേകിയിരുന്ന ആ മരത്തെ നിര്‍ദ്ദയം കൊല ചെയ്തു.ഇപ്പോള്‍ കൊടും വെയില്‍.കിളിമാനൂര്‍ ബസ്‌ സ്റ്റേഷനില്‍ മരം മുറിക്കാതെതന്നെ മന്ദിരം നിര്‍മ്മിക്കാന്‍ ധാരാളം സ്ഥലം ഉണ്ടായിരുന്നു.പാവം ഏഴിലം പാല.

മരം മുറിക്കാത്ത തന്നെ വികസനം ആകാംഎന്നതിനു തെളിവാണ് കണിയാപുരം ബസ്‌ സ്റ്റേഷന്‍.നാല്പത്തെഴം ദേശിയ പാതയിലുള്ള ഈ വണ്ടിത്താവളം ഉണ്ടാകുന്നതിനു മുന്‍പ് തന്നെ അവിടെ ഒരു കാഞ്ഞിരം ഉണ്ടായിരുന്നു.അത് മുറിച്ചു മാറ്റത്തെ ബസ്‌ സ്റ്റേഷന്‍ രൂപകല്‍പന ചെയ്തതിനാല്‍ യാത്രക്കാര്‍ക്ക് തണലത്ത് കാത്തു നില്‍ക്കാം.വികസന പ്രക്രിയ എങ്ങനെ നിര്‍വഹിക്കുന്നു എന്നതിന്റെ രണ്ടു മുഖങ്ങളാനിവ.

Tuesday, June 9, 2009

പടരുന്നത്‌ പൊങ്കാലപ്പനി

അമ്മദൈവങ്ങളുമായി ബന്ധപ്പെട്ട കേരളത്തിലെ ക്ഷേത്രങ്ങൾക്ക്‌ മറ്റ്‌ ആരാധനാലയങ്ങളെ അപേക്ഷിച്ച്‌ വളരെ പഴക്കവും ചരിത്രപരമായ പ്രാധാന്യവുമുണ്ട്‌.മേല്‍വസ്ത്രം ധരിക്കാത്ത ദൈവങ്ങള്‍ പണ്ടു കാലത്തെ കേരളീയരുടെ ഉടയാടരീതികളെയും പ്രതിഫലിപ്പിക്കുന്നുന്ടു .അമ്മദൈവങ്ങളെ പ്രീതിപ്പെടുത്താനായി മനുഷ്യനെയോ ആടിനെയോ കോഴിയെയോ ബലി കൊടുത്താൽ കാര്യം സാധിക്കാമെന്നും പണ്ടുള്ളവര്‍ കരുതി.

മനുഷ്യക്കുരുതി പരമ രഹസ്യമായി നടത്തിയിരുന്നെങ്കിലും മനുഷ്യരുടെ തന്നെ എതിര്‍പ്പ് മൂലം അതിന്റെ വ്യാപകത്വം ഇല്ലാതായി.എന്നാല്‍ നിയമം മൂലം നിരോധിക്കുന്നതുവരെ ആടു കോഴി ബലി തകൃതിയായി നടന്നു. താരതമ്യേന വിലയും വിളവും കുറഞ്ഞതും ഭക്ഷണ പദാർഥമാക്കി മാറ്റാന്‍ കഴിയുന്നവയുമാണ്‌ ഈ പാവം ജീവികള്‍.തിന്നുന്ന ശീലം ഇല്ലാത്തതിനാൽ ആന,പൂച്ച തുടങ്ങിയ ജീവികളെ ബലി കൊടുത്തിട്ടില്ല.ബലികൊടുത്തു നശിപ്പിക്കുന്നതിനെക്കാൾ വളര്‍ത്ത്തുന്നതാണ് ലാഭമെന്ന ബോധ്യത്തിലെത്തിയ മനുഷ്യന്‍ പശുവിനെയോ കാളയെയോ എരുമയെയോ പോത്തിനെയോ ബലി കൊടുത്തില്ല.കാളയെ ബലി കൊടുത്താല്‍ ദൈവം വന്നു നിലം ഉഴുത്‌ തരില്ലെന്നും പശുവിനെ ബലി കൊടുത്താല്‍ ഭദ്രകാളി പാലു ചുരത്തിത്തരില്ലെന്നും മനുഷ്യൻ പണ്ടെ മനസ്സിലാക്കിയിരുന്നു.

മനുഷ്യരായി കരുതിയിടില്ലാത്തതിനാൽ വരമ്പുറയ്ക്കാനും മറ്റും ദലിതരെയാണു ബലി ഖോടുത്ത്തിരുന്നത് .തെയ്യങ്ങലുറെ മുന്നിലൊഴികെ മറ്റെല്ലാ സ്ഥലത്തും കുമ്പളങ്ങയാണു ഇപ്പോൾ മുറിച്ച്‌ ബലി അർപ്പിക്കുന്നത്‌.കുമ്പളങ്ങ മുറിച്ചാൽ ചുവന്ന നിറമുള്ള ചോര വരില്ലല്ലോ.അതിനായി മഞ്ഞളും ചുണ്ണാമ്പും കലർത്തി ചോപ്പുണ്ടാക്കുകയാണു ചെയ്യുന്നത്‌.അമ്മ ദൈവങ്ങള്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല.

അമ്പലമുറ്റത്ത്‌ കോഴിക്കൊല നിരോധിച്ചിട്ടുള്ളതിനാൽ നേർച്ചയായി കിട്ടുന്ന കോഴികളെ ലേലം ചെയ്യുകയോ ഭരവാഹികൾ കറി വച്ചു കഴിക്കുകയോ ആണു ചെയ്യുന്നത്‌.എന്നാൽ ദുർഗ്ഗ ക്ഷേത്രത്തിന്റെ ഉടമസ്തർ തന്നെ ശ്രീഗുർഗ്ഗാ ഹോട്ടൽ തുറന്ന് നേർച്ചയായി കിട്ടുന്ന കോഴികളെ പൊരിച്ചും കറിവച്ചും വിൽക്കുന്ന വ്യാപാര തന്ത്രവും കേരളത്തിലുണ്ട്‌.

ഇങ്ങനെയൊക്കെയാണെങ്കിലും പോംകാലയിടല്‍ എന്ന കഞ്ഞിവെപ്പു നേർച്ച അമ്മയമ്പലങ്ങളിൽ ഇല്ലായിരുന്നു.മകരമാസത്തിലെ ഒന്നാമത്തെ ഞായറാഴ്ച മുറ്റത്തു കുഴി കുത്തി അടുപ്പുണ്ടാക്കി പായസം വച്ചു സൂര്യനെ ധ്യാനിക്കുന്ന മകരപ്പൊങ്കലും അപൂർവ്വമായി ചന്ദ്ര പ്പൊങ്കലും ഉണ്ടായിരുന്നു.ഇതെല്ലാം വീടുള്ളവർ അവരവരുടെ വീട്ടുമുടത്താണു നടത്തിയിരുന്നത്‌.

ഇക്കാലത്ത്‌ കേരളവ്യാപകമായി കഞ്ഞിവെപ്പുത്സവങ്ങൾ പടർന്നു പിടിക്കുകയാണ്‌.ഓരോ ദിവസവും ഓരൊ ദേവീക്ഷേത്രങ്ങളിൽ പൊങ്കാല.ക്ഷേത്രങ്ങളിൽ എന്നു പറഞ്ഞാൽ ക്ഷേത്ര പരിസരത്തുള്ള രോഡുകളിലും വീട്ടുമുറ്റങ്ങളിലും എല്ലാം സ്ത്രീകളടുപ്പു കൂട്ടി പൊങ്കാലയിടുകയാണ്‌.

തിരുവനന്തപുരത്തെ ആറ്റുകാൽ പൊങ്കാലക്ക്‌ കഴിഞ്ഞ വർഷം കാൽ കോടിയിലധികം കലങ്ങൾ നിറഞ്ഞതായാൺ റിപ്പോർട്ട്‌. അതുടാക്കുന്ന ഗതാഗത പ്രശ്നങ്ങളും പുകയും തീയും ഒരു സ്ഥലത്ത്‌ കേന്ദ്രീകരിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ശ്രദ്ധിക്കാൻ ആരും തയ്യാറാകുന്നില്ല.

അറ്റുകാൽ പോംകാലക്ക് വലിയ പ്രായമുന്റെന്നു തോന്നുന്നില്ല.എന്നാലും അവിടെ ഉള്ള തോറ്റ അം പാട്ടെന്ന അൻഷ്ഠാന കലാരൂപവുമായി പൊങ്കാലക്ക്‌ ബന്ധമുണ്ട്‌.ഒന്നാം ദിവസം കൊടുങ്ങല്ലൂരമ്മയെ ക്ഷണിച്ചുവത്തി കുടിയിരുത്തുകയും രണ്ടാം ദിവസം ത്രിക്കല്ല്യാണം പാടുകയും മൂന്നം ദിവസം കോവൽൻ കണ്ണകിയെ കല്ല്യ്യാണിക്കുന്നത്‌ അവതരിപ്പിക്കുകയും നലാം ദിവസം ചിലമ്പ്‌ വിൽക്കാൻ മധുരക്കള്ള യാത്രയും അഞ്ചാം ദിവസം രാജസദസ്സിലെ പരിഹാസവും ആറാം ദിവസം കോവലവധവും ഏഴാം ദിവസം കണ്ണകി കോവലനെ ജീവിപ്പിക്കുന്നതും എട്ടം ദിവസം പെർം തട്ടാനെ കൊല്ലുന്നതും ഒൻപതാം ദിനം പാൻഡ്യ രാജാവിനെ കൊന്ന കണ്ണകിയെ ജനങ്ങൾ പൊങ്കാലയിട്ടു വരവേൽക്കുന്നതുമാൺ തോട്ടം പാട്ടിന്റെ ഇതിവൃത്തം.ഈ തോറ്റം പാട്ടിനു സൌണ്ടര്യശാസ്ത്ര പരമായ ചില മൂല്യ്ങ്ങൾ ഉണ്ടെങ്കിലും ആ മൂല്യതോടുള്ള ആദരവു മാറ്റി വച്ച്‌ അന്ദ്ധ വിശ്വാസത്തിന്റെ ആകാശത്തേക്കാണ്‌പൊങ്കാല പുരോഗമിച്ചത്‌.

അഭീഷ്ടങ്ങൾ സാധിക്കാൻ വേണ്ടിയാണു കേരള വ്യാപകമായി ഇപ്പോൾ പൊങ്കാല ഇടുന്നത്‌.സ്ത്രീകളുടെ അഭീഷ്ടങ്ങളൊന്നും പൊങ്കാല കൊണ്ട്‌ സഫലമാകുന്നില്ലെന്ന് ഓർക്കേണ്ടതാണ്‌.ഇശ്ടമാങ്ങല്യം മുതൽ കൈ കാണിച്ചാൽ ബസ്സ്‌ നിറുത്തുന്ന കാര്യം വരെ സാധിതമാകുന്നത്‌ പൊങ്കാലയിടുന്നതു കൊണ്ടല്ല.പൊങ്കാല പണ്ടില്ലാത്ത കോളറ പോലെ പടർന്നു പിടിച്ചിട്ടും സ്ത്രീകളെയും അവരുടെ കുടുംബാംഗങ്ങളെയും രക്ഷിക്കാൻ ചുമതലപ്പെട്ട അമ്മദൈവങ്ങൾ അതു നിർവഹിക്കുന്നുമില്ല.

പൊങ്കാലയിടൽ കൊണ്ട്‌ മൺകല നിർമ്മാണത്തെ അലുമിനിയം-സ്റ്റീൽ പത്ര നിർമ്മാതാക്കൾ അട്ടിമറിച്ചു.മൺകലം നിർമ്മിക്കുന്ന സമർഥരെ ഒരു അമ്മദൈവവും രക്ഷിച്ചില്ല.പൊങ്കാൽ പടർന്നു പിടിക്കണമെന്നു ആഗ്രഹിക്കുന്ന ഒരു വ്ഭാഗം മരുന്നു ഇർമ്മാതാക്കളാണ്‌.പൊങ്കാലക്കാലത്ത്‌ ആർത്തവം മാറ്റി വയ്ക്കാനുള്ള മരുന്നാണ്‌വരുടെ ഉൽപ്പന്നം.

കേരളത്തിൽ പടർന്നു പിടിക്കുന്ന പൊങ്കാലയുടെ മറ്റൊരപകടം ഒപ്പം കൊണ്ടുവരുന്ന വർഗ്ഗീയതയുറ്റേതാണ്‌.പൊങ്കാല ഒരിക്കലും ഒരു മതേതര മഹോൽസവമല്ല..ഏതു മലയിടുക്കുകളിലും കടന്നു ചെല്ലുന്ന ചില മദാമ്മമാർ പൊങ്കാലയെ ഫോട്ടോയായും പ്രബന്ധമായും പ്രയോജനപ്പെടുത്ത്മെന്നു മാത്രം.ഒരു നഗ്ന കവിതചൊല്ലി ഇന്നത്തെ വർത്തമാനം അവസാനിപ്പിക്കാം.

അംബികാനായര്‍
അൻപതു കലത്തിൽ
പൊങ്കാലയിട്ടു.
അമ്മിണിയക്കച്ചി
ഒറ്റക്കലത്തിലും
അംബികാനായരുടെ അടുക്കള
പഴയതുപോലെ സുഭിക്ഷം
ദോഷം പറയരുതല്ലൊ
അമ്മ ദൈവത്തിന്റെ അനുഗ്രഹത്താൽ
അമ്മിണി അക്കച്ച്ചിയുറെ കുടിലടുപ്പും
പഴയതു പോലെ തന്നെ
പുകഞ്ഞിട്ടേയില്ല.

അമ്മിണിയക്കച്ചിക്കു പ്രയോജനമുണ്ടായില്ലെങ്കിലും അമ്മദൈവങ്ങൾ ധനികരായിൃബ്ബർ തോട്ടങ്ങളായു വ്യാപാര സമുച്ച്യങ്ങളായും ആ ധനം പെറ്റുപെരുകുന്നുണ്ട്‌.

Saturday, May 30, 2009

പൊയ്കയില് അപ്പച്ചന്റെപോരാട്ടം

അപമാനിതമായ കേരള ചരിത്ത്രത്തിലെ ഏറ്റവും ദുര്‍ഗന്ധപൂര്നമായ അധ്യായം അടിമക്കച്ച്ചവടത്ത്തിന്റെതാണ് .ഓരോ ദലിതക്കൂട്ടവും ഓരൊ ജന്മി കുടുംബത്തിന്റേതായിരുന്നു.അതിനു മത വ്യത്യാസം പോലും ഇല്ലായിരുന്നു. ഹിന്ദു മതത്തെ പേടിച്ച്‌ കുരിശിന്റെ വഴിയിലെത്തിയ കേരളത്തിലെ ദളിതര്‍ക്ക് അപമാനത്തിന്റെ മറ്റൊരു കുരിശാണു ചുമക്കേണ്ടിവന്നത്‌. മാനുഷിക രാഹിത്യത്തിന്റെ ഗാഗുല്‍ത്ത കുന്നിന്‍ നെറുകയില്‍ മാനക്കേടിന്റെ മരക്കുരിശും ചുമന്നെത്തുകയും നരകത്താഴ്വരയിലേക്കു കുരിശ്‌ വലിച്ചെറിയുകയും ചെയ്ത വിപ്ലവകാരി ആയിരുന്നു പൊയ്കയില്‍ അപ്പച്ചന്‍ . ദളിതര്‍ ക്രിസ്തുമതം സ്വീകരിച്ചാലും രക്ഷ ഇല്ലെന്നു അനുഭവത്തിലൂടെ മനസ്സിലാക്കുകയും സ്വാഭിമാനത്തിന്റെ അഗ്നി ജ്വലിപ്പിക്കുകയും ചെയ്ത അടിമ ആയിരുന്നു ആ വിപ്ലവകാരിയായി മാറിയത്‌ എന്നത്‌ വിസ്മയത്തെ കണ്ണുനീരു കൊണ്ട്‌ ജ്ഞാനസ്നാനപ്പ്ര്ടുത്തുന്നു.ആ ജ്ഞാനത്തിനു ആദാമിന്റെയും ഹവ്വയുടെയും കള്ളക്കഥ്‌പറയുന്ന വിശുദ്ധ വേദപുസ്തകവുമായി യാതൊരു ബന്ധവുമില്ല.
കൊമാരന്‍ അപ്പച്ചനും അപ്പച്ചൻ യോഹന്നനും യോഹന്നാൻ പൊയ്കയില്‍ ശ്രീ കുമാര ഗുരുവും ആയതിനു പിന്നില്‍ വലിയൊരു സമര ചരിത്രത്തിന്റെ നീലത്തിരശ്ശീലയുണ്ട്‌
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർഥത്തിൽ തിരുവല്ലക്കടുത്ത ഇരവിപേരൂരില്‍ കണ്ടന്റെയും ളേച്ചിയുടെയും മൂന്നാമത്തെ മകനായി പിറന്ന ഈ കാര്‍ മേഖ വര്‍ണ്ണന്‍ ഇളയ കുട്ടികളെ നോക്കിയും കന്നുകാലികളെ മേയ്ച്ച്മായിരുന്നു ബാല്യം കഴിച്ചത്‌.ഇരവിപേരൂര്‍ ശങ്കരമംഗലം എന്ന ക്രിസ്ത്യന്‍ കുടുംബക്കരുടെ പാരമ്പര്യ അടിമകളായി മുപ്പതോളം ദലിത്‌ കുടുംബങ്ങള്‍ ഉണ്ടായിരുന്നു.അവയില്‍ ഒന്നായിരുന്നു കുമാരന്‍ പിറന്ന കുടുംബം.കടുത്ത ദാരിദ്ര്യവും അവഹേളനവും ആയിരുന്നു ബാല്യത്തിൽ കിട്ടിയ ചോറും കറിയും.സി എം എസ്‌ മിഷനറിമാർ നടത്തിയ അടിമസ്കൂളിൽ ബൈബിൾ വായിക്കാൻ വിട്ടതോടെയാണ് ആ ജീവിതം മാറുന്നത്‌.വേദപുസ്തകം വായിക്കുന്നതിൽ മിടുക്കനായി മാറിയ കുമാരന്‍ അതിലെ കഥ കല്‍ ആകർഷകമായി കൂട്ടുകാർക്കു പറഞ്ഞു കൊടുക്കുകയും ചെയ്തു.
ബൈബിൾ വിശ്ദീകരിക്കുന്നതിൽ അത്‌ സമർഥൻ ആയതിനാൽ പതിനേഴാം വയസ്സിൽ കുമാരനെ മാർത്തോമ സഭയിൽ ചേർത്തു.യോഹന്നാൻ എന്ന പേരും കൊടുത്തു.ബൈബിൾ അതീവ ശ്രദ്ധയോടെ കമ്പോടു കമ്പ്‌ വായിച്ചു വിശദീകരിച യോഹന്നാന്‌ പറയ,പുലയ,,കുറവതുടങ്ങിയ അടിമ വംശങ്ങളെ പറ്റി വിശുദ്ധ പുസ്തകത്തിൽ ഒന്നും പറയുന്നില്ലെന്നു ബോദ്ധ്യപ്പെട്ടു.
പ്രസംഗവും പാട്ടുമായിരുന്നു അദ്ദേഹത്തിന്റെസമരായുധങ്ങൾ ബൈബിൾ ഹൃദിസ്ഥമാക്കിയ യോഹന്നാൻ ഹൃദയത്തിലെ കണ്ണുനീരിനാൽ വാക്കുകളെ സ്നാനപ്പെടുത്തിയിട്ട്‌ ഉച്ചത്തിൽ പാടി.കണുന്നീലൊരക്ഷരവും എന്റെ വംശത്തെ പറ്റി/കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ എന്നായിരുന്നു.എന്റെ വംശത്തിന്റെ ചരിത്രമെഴുതാൻ ഭൂമിയിൽ ആരും ഇല്ലാതെ പോയല്ലോ എന്ന് അദ്ദേഹം വ്യാകുലപ്പെടുക മാത്രമല്ല സ്വന്തം വംശക്കാരെ അക്ഷര വിദ്യ പഠിപ്പിക്കാനായി പാഠശാലകൾ തുടങ്ങുകയുമുകേരളത്തിൽ പന്റു പന്റേ പാർത്ത്രുന്നൊരു ജനമ്പാരിറ്റത്തിൽ ഹീനരായി ഭവിച്ചൊരു കഥസ്വന്തം ചോരയുള്ള അടിമ സന്തതികളെ അദ്ദേഹം ബോധ്യപ്പെടുത്തി.ഹിന്ദു മതത്തിന്‍ പുറ വഴിയേ നമ്മൾ/ അനാഥരെന്നപോൽ സഞ്ചരിച്ചു.ക്രിസ്തു മതത്തിൻ പുറവഴിയേ നമ്മൾ/ അനാഥരെന്ന പോൽ സഞ്ചരിച്ചു./ഹിന്ദു മതക്കാരും ചേർത്തില്ലല്ലൊ നമ്മെ/ക്രിസ്തു മതക്കാരും ചേർത്തില്ലല്ലോ-അദ്ദേഹത്തിന്റെ മറ്റൊരു ബോധ്യപ്പുടുതല്‍ അങ്ങനെ ആയിരുന്നു.
മതം മാറിയ ദലിതരോടുള്ള ആഡ്ഠ്യ ക്രിസ്ത്യാനികളുടെ സവർണ്ണ മനോഭാവത്തെ പൊയ്കയില്‍ അപ്പച്ചന്‍ പൂർണമായി നിരാകരിച്ചു.അവരുടെ വെളുത്ത മുഖമ്മൂടി അദ്ദേഹം നിര്‍ഭയം വലിച്ചു കീറി.പ്രസംഗങ്ങളും പാട്ടുകളുമാണ്‌ അതിനും കലപ്പയും കത്താളുമായത്‌.പള്ളിയിൽ തള്ളയും പെങ്ങളുമെന്നു വിളിക്കും/പള്ളിപിരിഞ്ഞു വെളിയിൽ /കള്ളിയെന്നും പുലക്കള്ളിയെന്നും/പറക്കള്ളിയെന്നും ഉര ചെയ്യുമെൻ മാന്യ കൂട്ടു സ്നേഹിതാ എന്നായിരുന്നു ആ ഹിന്ദു മതത്തിലെ ജാതി വ്യവസ്ത്‌ പോലെയാൺ`ക്രിസ്തു മതത്തിലും എന്ന് അദ്ദേഹം തെളിയിച്ചു.അപ്പനൊരു പള്ളി മകനൊരു പള്ളി/വീട്ടുകാർക്കൊക്കെയും വെവ്വേറെ പള്ളി/തമ്പുരാനൊരു പള്ളി അട്യാനൊരു പള്ളി/അക്കൂറ്റും ഇക്കൂറ്റും വെവ്വേറെ പള്ളി/പുലയന്റെ പള്ളി പറയന്റെ പള്ളി/മീൻപിടുത്തക്കാരൻ മരക്കാനൊരു പള്ളി/പള്ളിയോടു പള്ളി നിരന്നിങ്ങു വന്നിട്ടും വ്യത്യാസം മാറി ഞാൻ കാണുന്നത്ല്ല-ഇങ്ങനെ ആ മനുഷ്യസ്നേഹി തുറന്നടിച്ചു.
അടിമകളായി ജീവിതം തള്ളി നീക്കേണ്ടിവന്ന സ്വന്തം ജനതയെ പാട്ടുകളിലൂടെ ബോധവക്കരിക്കാനും പൊയ്കയില്‍ അപ്പച്ചന്‍ ശ്രമിച്ചു.വിദ്യയില്ലാ ധനം ജ്ഞാനമില്ല നമുക്ക്‌/ഉദ്യോഗ ജോലികളൊന്നുമില്ല/വേല ചെയ്താൽ നല്ല കൂലിയില്ല നമുക്ക്‌/അഷ്ടി കഴിപ്പതിനൊന്നുമില്ല-ഇങ്ങനെയായിരുന്നു ആ ബോധവൽക്കരണ ഗാനം.
പ്രതിഷേധം തള്ളിപ്പറയലിന്റെ ഉയർന്ന തട്ടിൽ എത്തുന്നതും പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകളിലുണ്ട്‌.ക്രിസ്തുവിന്‍ രക്തത്തില്‍ മുങ്ങിയതു മൂലമെന്‍ /തീരാപ്പുലയങ്ങു തീർന്നുപോയ്‌ കേട്ടോ/പിന്നെപ്പുലയനെന്നെന്നെ വിളിച്ചാൽ ആ പള്ളീലോട്ട്‌ വരുന്നില്ല കേട്ടോ-എന്ന് അദ്ദേഹം തീർത്തു പറഞ്ഞു.
അധ:സ്ഥിതർ ജാതിപ്പേരു മാറ്റിയാലും അടിമത്തം മാറുകയില്ലെന്നു അപ്പച്ചൻ ഉറപ്പിച്ചു പറഞ്ഞു.പുലയരെല്ലാരും കൂടി ചേരമരായാലെന്താ പുലയന്റെ പുല മാറുമോ എന്ന് ചോദിക്കുകയും കാളയെ വില്‍ക്കും പോലെ നമ്മുടെ പിതാക്കളെ വിറ്റ്‌ അവര്‍ വില വാങ്ങിയത്‌ മറക്കരുതെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.
മാരാമൺ കണ്‍ വെന്ശന്‍ നടക്കുന്ന പമ്പാതീരം ദര്‍ശിച്ച ഏറ്റവും കമനീയത പൊയ്കയില്‍ അപ്പച്ചന്‍ അനുയായികളെ സാക്ഷി നിര്‍ത്തി വിശുദ്ധ വേദപുസ്തകം കത്തിച്ചു കളഞ്ഞതാണ് .ഡോ.അംബേദ്കർ മനുസ്മൃതി കത്തി ച്ചതുമായി ഈ അഗ്നിപ്രയോഗത്തെ ചേര്‍ത്ത് നോക്കേണ്ടതാണ്‌.മനുസ്മൃതിയും ബൈബിളും ഒരു പോലെ അടിമ ജനതയെ സ്പർശിക്കുന്നില്ലെന്നാണ്‌ അതിന്റെ അര്ത്ഥം .അടിമ സന്തതികളുടെ ചരിത്രമല്ല,യഹൂദരുടെചരിത്രമാണു ബൈബിൾ എന്നാ അപ്പച്ചന്റെ വാദം ക്രിസ്തു മത ഗൂന്ടകള്‍ സമ്മതിച്ചില്ല.അവര്‍ ശാരീരികമായും കോടതികയറ്റിയും അദ്ദേഹത്തെ പീഡിപ്പിച്ചു.പ്രത്യക്ഷ രക്ഷാദൈവസഭയുടെ പിറവിയിലാണ്‌ കാര്യങ്ങൾ കലാശ്ച്ചത്‌.
അഞ്ചു വന്‍ കരകളിലെയും അടിമ മക്കള്‍ ഒത്തുചേരുമ്പോൾ അവിടേക്ക്‌ കലപ്പയും കാളയുമായി,ചേറു പുരണ്ട ശരീരത്തോടെ കടന്നു വരുന്ന പൊയ്കയില്‍ അപ്പച്ചന്‍ എന്ന സങ്കൽപം അന്ധവിശ്വാസത്തിന്റെ അതിർത്തി കടക്കാതിരുന്നാൽ സുന്ദരവും ആവേശഭരിതവുമാണ്‌.
പൊയ്കയില്‍ അപ്പച്ചന്റെ ജീവിതവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഒന്നും തന്നെ മുഖ്യധാരാ പ്രസിധീകരണശാലകളിൽ ലഭ്യമല്ല.പ്രസാധകരിലെ ദലിതരാൺ അവ വായനക്കാരുടെ ശ്രധയിൽ പെടുത്തുന്നത്‌.അദ്ദേഹത്തിന്റെ പി.ആർ ഡി.എസ്‌ പോരാട്ടപ്പാട്ടുകൾ കോട്ടയം വാകത്താനത്തെ സഹോദരൻ പബ്ലിക്കേഷൻസ്‌ ശബ്ദകമായി സമാഹരിച്ചിട്ടുണ്ട്‌.ഓരോ കേള്‍വിയിലും അപമാനത്തില്‍ നിന്നും അഭിമാനത്തിലേക്കുള്ള പ്രയാണം ബോധ്യപ്പെടുത്തുന്നതാണ്‌ ആ ചരിത്ര ഗാനങ്ങള്‍

Thursday, May 21, 2009

ചിത്ര പ്രദര്‍ശനം

അടിക്കുറിപ്പുകള്‍
ഇംഗീഷില്‍
ചിത്രങ്ങള്‍
മലയാളത്തില്‍

Saturday, May 16, 2009

ഇവള്‍ ഇഷ്ടമുടിക്കായല്‍




കേരളത്തിലെ അതീവ സുന്ദരമായ ജലസാന്നിധ്യമാണ്‌ കൊല്ലത്തെ അഷ്ടമുടിക്കായൽ.കൊല്ലം നഗരത്തെ മാത്രമല്ല കാഞ്ഞിരോട്‌ ചെമ്മക്ക്കട്‌,വെള്ളിമൺ,പ്രാക്കുളം ,ച വർ ഗുഹാനന്ദപുരം തുടങ്ങിയ വിദൂര പ്രദേശങ്ങളെയും അഷ്ടമുടിക്കായൽ സ്പർശിക്കുന്നു. നീണ്ടകരയിൽ വച്ചാണ്‌ അഷ്ടമുടിക്കായൽ അറബിക്കടലിനെ ചുംബിക്കുന്നത്‌.ഈ ജലചുംബനത്തിലൂടെ മറ്റു വൻ കരകളുമായും കായൽ ബന്ധം സ്ഥാപിക്കുന്നുണ്ട്‌.
കവികളെയും കലകാരന്മാരെയും അഷ്ടമുടിക്കായൽ പ്രചോദിപ്പിച്ചിട്ടുണ്ട്‌.ഗ്രാമീണഭംഗിതൻ പൂവണിപ്പച്ചിലപ്പോർമുലക്കച്ചയിലെങ്ങാൻ വൃശ്ചിക ക്കറ്റൊന്നു കൈവെക്കാൻ നോക്കിയാൽ പ്രക്ഷുബ്ധ മായിടും കായൽ മലയാളകവിതയിൽ അടയാളപ്പെട്ടിട്ടുണ്ട്‌.
കേരളീയതയുടെ കളിത്തൊട്ടിലാണ്‌ അഷ്ടമുടിക്കയലോരം.അമ്മമലയാളത്തിന്റെ ഭംഗിയുള്ള ഒരു മൊഴിവഴി വികസിച്ചു വന്നത്‌ അഷ്ടമുടിക്കയലിന്റെ തീരത്ത്താന്‍~.പ്രയത്നസംസ്കാരത്തിന്റെ മുഖക്കണ്ണടിയാാണ്‌ീ കായൽ വാരം.റാട്ടുകളെപ്പോഴും അധ്വാന ശക്തിതൻ പട്ടു പാടുന്നതും താരിളം കയ്യുകൾ തൊന്റു തല്ലുന്നതിൻ താലവും മേളവും കേൾക്കുന്നതും ഈ കായലോരത്താണെന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.അഷ്ടമുടിക്കായലിലേ അന്നനടത്തോണിയിലേ എന്ന്‌ പ്രണയ ലോലയായി ചലച്ചിത്ര ഗാനത്തിലും വയലാർ വഴി എത്തിയിട്ടുണ്ട്‌.
ഓരോ മേഖലയിലും പ്രഗൽഭരെ സംഭാവന ചെയ്യുവാൻ അഷ്ടമുടിക്കായലോരത്തിനു കഴിഞ്ഞിട്ടുണ്ട്‌.കാറ്റും വെയിലും നിലാവുമായി കായൽ സ്രിശ്രിഷ്ടിക്കുന്ന പൊലിമകൾ
കണ്ട വളർന്നവരിൽ വരയും വർണ്ണങ്ങളും സ്വാഭാവികമായി ഉദിക്കുകതന്നെ ചെയ്യും.
മലയാളകവിതക്കു മറക്കാൻ കഴിയാത്ത പ്രതിഭകളിൽ പലരും പിറന്നതും വളർന്നതും അതി സുന്ദരിയായ അഷ്ടമുടിക്കായലിന്റെ .ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസം രചിച്ച അഴകത്ത്‌ പത്മനാഭ കുറുപ്പും ഒ എൻ നാണു ഉപാധ്യായനും തിരുനല്ലൂർ കരുണാകരനും ഒ എൻ വി കുറുപ്പും പഴവിളരമേശനും ചവറ കെ എസ്‌ പിള്ളയും ഈ കായലോരത്ത്‌ ജനിച്ചു വളർന്നവരാണ്‌.chaarithra വിജയം മഹാകാവ്യം രചിച്ച ദാനിയ കണിയാങ്കടയും ഭഗവത്‌ ഗീത കിളിപ്പാട്ടു രീതിയിൽ മലയാളത്തിലേക്കു മൊഴിമാറ്റിയ വിദ്വൻ കെ വിശ്വനാതൻ ആചാരിയും കേ സി കേശവപിള്ളക്കു പ്രിയ്ംകരനായിരുന്ന ആശുകവി കരയംവെട്ടത്ത്‌ സുകുമാരൻ നായരും കേരളം ചുവന്ന കാലത്തെ കവികളിലൊരാളായ കുരീപ്പുഴ നടരാജനും അഷ്ടമുടിക്കായലിന്റെ ഓർമ്മയിൽ ചേക്കേറിയവരാണ്‌.മലയാള കവിതയുടെ പുതിയ തലമുറയിൽ പെടുന്ന ശശിധരൻ കുണ്ടറയും എൽ തോമസ്‌ കുട്ടിയും ശാന്തനും വിജയകുമാർകൈപ്പള്ളിയും ആന്റൻ ജോയിയും അഷ്ടമുടിക്കായലിന്റെ വാൽസല്ല്യമേറ്റു വളർന്നവരണ്‌
കഥയിൽ പട്ടത്തുവിളകരുണാകരനും പമ്മനും വിവർത്തകൻ pi. ravikumaarum ,ം കഥപ്രസങ്ങകലയിൽ ബേബി തമരശ്ശേരി,വ്‌.സംബശിവൻ,കടവൂർ ബാലൻ,ചവറധനപാലൻ ,വി ഹർഷകുമാർ,കൊള്ളം ബാബു,ആർ എം.മങ്ങലശ്ശെരി തുടങ്ങിയവരും ചിത്ര കലയിൽ പാർസ്‌ വിശ്വനാതനും ജയപാലപ്പണിക്കരും പെരിനാട്‌ സുദർശനനുമെൻ.എസ്‌ മണിയും കെ വി ജ്യോതിലാലും ജസ്റ്റിൻ ജോസും ആശ്രാമം സന്തോഷും അഷ്ടമുടിക്കാറ്റേറ്റു വളർന്നവരാണ്‌.
ലോകസിനിമാ തിരശ്ശീലയിൽ കേരളത്തിനു പ്രദർശിപ്പിക്കാൻ കൊള്ളാവുന്ന ഒരു പിടി ചിത്ത്രങ്ങൾ നിർമ്മിച്ച കെ രവീന്ദ്ര നാഥൻ നായരും സിനിമാരങ്ങത്തെ ഷാജി എൻ കരുണും ബാലചന്ദ്രമേനോനും കായലിലെ ഓളങ്ങൾ കണ്ട്‌ വിസ്മയിച്ചവരാണ്‌. ചലചിത്ര ഗാനരചനാ രംഗത്ത്‌ ഒ എൻ വിയെ കൂടാതെ സുബൈറും ടീ വി ഗോപാലകൃഷ്ണനും ചേരിയും സംഗീതാലാപന മേഖലയിൽ കൊല്ലം പി ജി ഗോപിനാഥൻ നയരും സുജാതയും ശബ്‌ നവും ചലചിത്രാഭിനയ രംഗത്ത്‌ സുരേഷ്‌ ഗോപിയും മുകേഷും സന്ധ്യാരാജേന്ദ്രനും കൊല്ലം തുളസിയും കുണ്ടറ ജോണിയും.
മലയാള നാടക രചനാ രംഗത്ത്‌ വ്യതിയാനം സൃഷ്ടിച്ച സി എൻ ശ്രീകണ്ഠൻ നായരും കടവൂർ ഗ്‌ ചന്ദ്രൻ പിള്ളയും എൻ ബി ത്രിവിക്രമൻ പിള്ളയും ബേബിക്കുട്ടനും റ്റി.പി അജയനും കൊല്ലം ശങ്കരും ജേകബ്‌ ജോണും പി ജെ ഉണ്ണികൃഷ്ണനും രാജേഷ്‌ ശർമ്മയും കണ്ടച്ചിറ ബാബുവും.
കഥകളിയരങ്ങിൽ കറ്റന്നുവന്ന ധീരവനിത ചവറ പാറുക്കുട്ടി.കലാത്ലകം അമ്പിളിദേവി.ബാലസാഹിത്യകാരൻ വി എം രാജമോഹൻ ഗുസ്തി എന്ന കായിക കല കൊണ്ട്‌ മലയാളികൾ ശ്രദ്ധിച്ച ഇലട്രിക്ക്‌ മൈതീൻ പ്രസിദ്ധ ആയ്‌ര്വേദ ഭിഷഗ്വരന്മാരായ കുഞ്ഞുരാമൻ വൈദ്യരും ഡോ.മോഹൻ ലാലും ഡോ.ജ്യോതിലാലും thEvaaTi നാരായണക്കുറുപ്പും വിദ്യാഭ്യാസരങ്ങത്ത്‌ നിസ്വാർഥ സേവനമനുഷ്ഠിച്ച ഡോ.പി കെ രാജനുംഡോ.കെവിനുംഡോ.എൻ ജയദേവനും.
പരിസ്ഥിതി ചിന്തയിലും അഷ്ടമുടിക്കായലോരം മുദ്ര പതിപ്പിച്ചു.prof. raviyum മധുശൂദനനും.വ്യവസായരങ്ങത്ത്‌ തങ്ങൾകുഞ്ഞു മുസലിയാരും ചൂരവിളജോസഫും രവിപിള്ളയും രാജൻ പിള്ളയും.വള്ളം കെട്ടുന്നതിൽ മിടുക്കനായ കണ്ണോലി അമ്മാച്ചൻ.
പത്രപ്രവർതന രംഗത്തും അഷ്ടമുടിക്കായലോരത്ത്‌ പിറന്നവർ ശ്രദ്ധേയരായി.മലയാളരാജ്യവും പ്രഭാതവും ജനയുഗവും കായലോരനഗരത്തിൽ വാർത്തകളുടെയും വീക്ഷണത്തിന്റെയും വെളിച്ചം വിതച്ചു.സ്റ്റ്രീറ്റ്‌ പത്രാധിപർ സുഭാഷ്‌ ചന്ദ്രബോസും ബി.ആർ.പി ഭാസ്കറും ദേവദാസും തേവള്ളി ശ്രീകണ്ഠനും തങ്കപ്പൻ പിള്ളയും പവിത്രനും ജീവിതം പത്രങ്ങൾക്കു കൊടുത്തു.
ജാതിയിലോ മതത്തിലോ ദൈവത്തിലോ വിശ്വസിക്കാതെതന്നെ ആനന്ദ ദർശനത്തിന്റെ വക്താവായി ആലതൂർ ആശ്രമാധിപതിയായ നിർമ്മലാനന്ദയോഗിയും അമൃതാനന്ദമയി ഉൾപ്പറ്റെയുള്ള ആൾദൈവങ്ങളെ സന്ധിയില്ലാതെ വിമശ്ര്ശിച്ച ശ്രീനിപട്ടത്താനവും ക്രൈസ്തവതയെ മാനുഷിക പക്ഷത്ത്‌ നിന്നു വ്യാഖ്യാനിച്ച ഫാ.സോളമനും അലോഷ്യസ്‌ ഗ്ഗ്‌ ഫെർണാണ്ടസും ഡോ.സേവ്യർപോളും അഷ്ടമുടിക്കായലോരത്തെയും കേരളത്തെയും ചിന്ത കൊണ്ടു സമ്പന്നമാക്കി.
വൈക്കോൽ ചിത്രങ്ങൾ അഥവാ കച്ചിപ്പടങ്ങൾ അഷ്ടമുടിയുടെ സംഭാവനയാണ്‌ണസ്രേത്ത്‌ പണ്ടാലയും പെരിനാട്‌ രാജേന്ദ്രനും ഉൾപ്പടെ നിരവധി കലാകാരന്മാർ ഈ രംഗത്ത്‌ ശ്രദ്ധ്ച്ചു.
ഇന്ദ്രജാല വിദ്യയിലൂടെ പ്രസിദ്ധനായ മജീഷ്യൻ ആർ സി ബോസും അനുകരണ കലയിലൂടെ ശ്രദ്ധേയരായ ജോസെഫ്‌ വിൽസനും കൊല്ലം സിറാജും വളർന്നു വരുന്നതു അഷ്ടമുടിക്കായൽ ശ്രദ്ധിച്ചു.സ്പോർട്‌ സ്‌ മേഖലയിൽ ഒളിമ്പിയൻ സുരേഷ്ബാബുവും യോഹന്നനും രഘുനാഥും നജുമുദീനും ബിജുലാലും കായൽ പരിസരത്തെ സന്തോഷിപ്പിച്ചു.
മാറു മറക്കാൻ വേണ്ടി കീഴാളവനിതകൾ നറ്റത്തിയ പെരിനാട്‌ വിപ്ലവത്തിനും കായലോരം സാക്ഷിയായി.മഹാനായ അയ്യങ്കാളി വന്നു പൂർണ്ണമാക്കിയ ഐതിഹാസിക സമരം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അഷ്ടമുറ്റിക്കായ ലോരത്ത്‌ നറ്റന്ന പ്രക്ഷോഭത്തിൽ ആശാമം ലക്ഷ്ംണനും കൊച്ചുകുഞ്ഞും രക്തസാക്ഷികളായി. കേരളതിന്റെ രാഷ്ട്രീയനേത്രുത്വ നിരയിലേക്കു ബാരിസ്റ്റർ എ കെ പിള്ള,ടി എം വർഗ്‌ ഗീസ്‌ അർ എസ്‌ ഉണ്ണീ ജെ ചിത്തരഞ്ഞ്‌ ൻ സ്ഥാണുദേവൻ ബേബിജോൺ ടി കെ ദിവാകരൻ ഡോ. ഹെന്റ്രി ഓസ്റ്റിൻ കെ.ഗോവിന്ദപ്പിള്ള,ബി വെല്ലിങ്ങ്റ്റൺ എം എ ബേബി തുടങ്ങിയവരേയും അധ്യപകപ്രസ്താനത്തിന്റെ മുന്നണിയിലേക്കു വി.വി,ജോസഫ്‌,സോമനാഥൻ റഷീദ്‌ കണിച്ചെരി എന്നിവരെയും സംഭവന ചെയ്തു.
കമ്പടികളി,ആര്യമ്മാലയാട്ടം കരടികളി വണ്ടിക്കുതിര എടുപ്പുകുതിര തേവള്ളിക്കൊട്ടാരം കുതിരമുനമ്പ്‌ തുടങ്ങി വിശദീകരിച്ചെഴുതേണ്ട പലതും അഷ്ടമുടിക്കായലോരത്തുണ്ട്‌.സോപാനം ,ചവറ വികാസ്‌,നീരാവിൽ പ്രകാശ്കലകേന്ദ്രം തുടങ്ങിയ സംസ്കാരിക സംഖടനകളുടെ പ്രകാശമുള്ള ചരിത്രവും രേഖപ്പെടുത്തേണ്ടതാണ്‌.ഏട്ടവും വലിയ ദുരന്തത്തിനും കായൽ സാക്ഷിയായി. പെരുമൺ ദുരന്തം.കേരളസംസ്കാരത്തിന്റെ ജലനിക്ഷേപമായ അഷ്ടമുടിക്കായൽ ഇന്നു കയ്യെറ്റങ്ങളുടെയും പരിസ്തിതി മലിനീകരണത്തിന്റെയും ഇരയായി മാറിയിട്ടുണ്ട്ണീലച്ച്രുമീനായ കൂഴാലിയുള്ള ലോകത്തിലെ ഏക തടാകമായ അഷ്ടമുടിക്കായൽ മൽസ്യരോഗത്തിന്റെ ആവാസകേന്ദ്രമായിരിക്കുന്നു. ഞണ്ടും കൂന്തലും പ്രാച്ചിയും കരിമീനുമുൾപ്പ്ര്ടുന്ന മല്സ്യസേഖരം മണ്ണെണ്ണമണം വമിക്കുന്ന ദുഖമായി മാറിയിരിക്കുന്നു.അടിയന്തിര ചികിൽസ ആവശ്യപ്പെടുന്ന മഹാദുഖം.

Saturday, May 9, 2009

സുബ്രഹ്മണ്യഭാരതിയുടെസ്ത്രീ വിമോചന രേഖകൾ

മഹാകവി കുമാരന്‍ ആശാന്‍ സവര്‍ണ്ണ യുവതിയുടെയും അവർണ്ണയുവാവിന്റെയും വിവാഹം സഫലമാക്കിയ ദുരവസ്ഥയുടെ പിറവിക്കാലത്തിനു മുൻപു തന്നെ സ്വന്തം അഭിപ്രായങ്ങൾ കവിതയിലൂടെയും കഥകളിലൂടെയും കുറിപ്പുകളിലൂടെയും പ്രകാശിപ്പിച്ചതിനു ശേഷം ദേശീയകവിയായ സുബ്രഹ്മണ്യ ഭാരതി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു സ്ത്രീകൾ പതിവ്രതകളായിരിക്കണമെങ്കിൽ പുരുഷന്മാർ ലൈംഗിക സദാചാരം പുലർത്തണമെന്ന്‌ യുവാവായ സുബ്രഹ്മണ്യ ഭാരതി അഭിപ്രായപ്പെട്ടു. തന്റെ പതിനാലാമത്തെ വയസ്സിൽ,ഒറ്റ അക്കം മാത്രം വയസ്സുണ്ടായിരുന്ന ഒരു ബാലികയെ മംഗലം ചെയ്യേണ്ടി വന്ന അനുഭവസ്ഥനായിരുന്നു അദ്ദേഹം.ബാലികാബാലന്മാർക്കു ദാമ്പത്യ ജീവിതം പ്രദാനം ചെയ്യുക എന്ന അപക്വവും അപരിഷ്‌ കൃതവുമായ ദുഷ്‌ കൃത്യത്തിനു മതങ്ങളുടെ പച്ചക്കൊടി പണ്ടേ ഉണ്ടല്ലൊ.
പതിവ്രതകളുടെ ഒരു കണക്ക്‌ പുരുഷനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട്‌ ഒരിക്കൽ സുബ്രഹ്മണ്യ ഭാരതി അവതരിപ്പിച്ചു.ഒരു പട്ടണത്തിൽ ലക്ഷം ജനങ്ങൾ ഉണ്ടെന്നു കരുതുക.അൻപതിനായിരം ആണുങ്ങളും അൻപതിനായിരം പെണ്ണുങ്ങളും. ഇവരിൽ നാൽപത്തയ്യായിരം പുരുഷന്മാർ പരസ്ത്രീകളെ ഇഛിക്കുന്നു എന്ന്‌ വയ്ക്കുക.അപ്പോൾ കുറഞ്ഞ പക്ഷം നാൽപത്തയ്യയിരം സ്ത്രീകൾ പരപുരുഷന്മാരുടെ ദുരാഗ്രഹത്തിനു വിധേയരാകണമെന്നു വരുന്നു.ഇക്കൂട്ടത്തിൽ ഇരുപതിനായിരം പുരുഷന്മാർ അവരുടെ ദുരാഗ്രഹം നടപ്പിലാക്കിയെങ്കിൽ ഇരുപതിനായിരം സ്ത്രീകൾ വ്യഭിചാരിണികളായി എന്ന്‌ അർഥം.ഇരുപതിനായിരം സ്ത്രീകളിൽ നൂറുപേരെ സമൂഹം ഭ്രഷ്ടരാക്കുന്നു.ബാക്കിയുള്ളവർ ഭർത്താക്കന്മാരോടൊപ്പം കഴിയുന്നു.അവർവ്യഭിചാരിണികളാണെന്നു ഭർത്താവിനറിയില്ല.അതിനാൽ പാതിവ്രത്യത്തിനു വേണ്ടി വാദിക്കുന്ന പുരുഷന്മാരിലധികവും അഭിസാരികമാരോടൊപ്പമാണ്‌ കഴിയുന്നത്‌.

ഈ കണക്കിൽ കുറ്റവാളിയാക്കപ്പെടുന്നത്‌ തീർച്ചയായും പുരുഷനാണ്‌.മറ്റൊരർഥത്തിൽ പറഞ്ഞാൽ മിക്ക സ്ത്രീകളും കുടുംബജീവിതം നയിക്കുന്നത്‌ വ്യഭിചാരികളായ പുരുഷന്മാരോടൊപ്പമാണ്‌.പ്രധാന കുറ്റവാളി പുരുഷനാണെന്നിരിക്കെ സ്ത്രീയെ മർദ്ദിക്കുകയും തെരുവിലേക്കിറക്കി വിടുകയും ചെയ്യുന്നത്‌ എന്തിനാണെന്നു സുബ്രമണ്യ ഭാരതി അക്കാലത്ത്‌ ചോദിച്ചു.

സ്ത്രീ വിമോചനത്തിനു വേണ്ടിയുള്ള സുബ്രഹ്മണ്യ ഭാരതിയുടെ തീവ്രാഭിപ്രായങ്ങൾ പ്രകടിപ്പിക്കനായി ആരംഭിച്ച പ്രസിദ്ധീകരണത്തിന്റെ പേരുപോലും ചക്രവർത്തിനി എന്നായിരുന്നു.സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യമില്ലായ്മയെ ഭാരതിയാർ രൂക്ഷമായി എതിർക്കുകയും സമൂഹത്തിന്റെ കപടനീതിയെ കണക്കറ്റ്‌ കളിയാക്കുകയും ചെയ്തു.

തമിഴിലെ പ്രാചീന മഹാകവികളിൽ ഔവ്വയാറിനെ സുബ്രമണ്യ ഭാരതി വാനോളം പുകഴ്തിയിട്ടുണ്ട്‌.പുരുഷൻ മാരിൽത്തന്നെ ഉയർന്ന വിദ്യാഭ്യാസമുള്ളവർ മാത്രമേ തിരുവള്ളുവരെ വായിക്കുന്നുള്ളു എന്നും രണ്ട്‌ സഹസ്രാബ്ദ്ദങ്ങളായി സാധാരണ ജനങ്ങൾ ഔവ്വയാരുടെ നീതിവാക്യങ്ങളാണു പ്രമാണമാക്കാറുള്ളതെന്നും സിദ്ധാന്തിച്ചുകൊണ്ട്‌ തമിഴ്‌ കവിതയിലെ സ്ത്രീ സാന്നിദ്ധ്യത്തെ ഭാരതിയാർ ഉദാത്തവൽക്കരിച്ച്ട്ടുമുണ്ട്‌.

സ്ത്രീ സ്വാതന്ത്ര്യം അനുവദിക്കുന്നതിനുമുൻപ്‌ പ്രാരംഭമായി ചെയ്യേണ്ട പത്ത്‌ കാര്യങ്ങൾ സുബ്രഹ്മണ്യ ഭാരതി നിർദ്ദേശിച്ചിരുന്നു.അവ ഓരോന്നും ഒരു മഹാ വിപ്ലവത്തിന്റെ കാഹളങ്ങളാണ്‌.

ഒന്നാമത്തെ നിർദ്ദേശം പെൺകുട്ടികളെ ഋതുമതിയാകുന്നതിനു മുൻപ്‌ വിവാഹം ചെയ്ത്‌ കൊടുക്കരുതെന്നാണ്‌.സുബ്രഹ്മണ്യഭാരതിക്കും മഹാത്മാഗാന്ധിക്കു പോലുംസഹധർമ്മിണികളായി ലഭിച്ചത്‌ അണ്ഡോൽപ്പാദ നം തുടങ്ങിയിട്ടില്ലാത്ത പാവം പെൺകുഞ്ഞുങ്ങളെയായിരുന്നു. ഹിന്ദു മതത്തിലെ മഹാമാലിന്യങ്ങളിലൊന്നായിരുന്നുശൈശവ വിവാഹം. ഋതുമതിയായെങ്കിൽപ്പോലും ഒരു പെൺകുട്ടി കുടുംബജീവിതത്തിനു പ്രാപ്തയാകുന്നില്ല എന്ന വാസ്തവമാണു പുരുഷകേന്ദ്രീക്രുത മതങ്ങൾ വകവയ്ക്കാതിരുന്നത്‌.ഓരോ ബാലവിവാഹവും ഓരോ ബലാൽസംഗമാണ്‌.

രണ്ടാമത്തെ നിർദ്ദേശം ഇഷ്ടമില്ലത്ത പുരുഷനെ വിവാഹം ചെയ്യാൻ അവരെ നിർബ്ബന്ധിക്കരുത്‌ എന്നതാണ്‌.ഇന്നു കേരള സമൂഹത്തിൽ പോലും കാണപ്പെടുന്ന ഒരു തെറ്റിനെതിരെയാണ്‌ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഭാരതിയാർ വിരൽ ചൂണ്ടിയത്‌.

മൂന്നം നിർദ്ദേശം വിവാഹാനന്തരം ഭർത്താവിനെ വെടിയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും അതേച്ചൊല്ലി അവർ അപമാനിതയാകരുത്‌ എന്നുമാണ്‌.ഫസഹ്‌ ഉൾപ്പെടെ മതം പോലും അംഗീകരിക്കുന്ന വിവാഹ മോചനക്രമങ്ങളുണ്ടായിട്ടും മോചിതകളെ മോശക്കരായി കാണുന്ന ഒരു സമൂഹത്തിന്റെകണ്ണു തുറപ്പിക്കാൻ ഭാരതിയാർ ശ്രമിക്കുകയാണ്‌.പല മതങ്ങളിലും വിവാഹ മോചനം അനുവദനീയവുമല്ലല്ലോ.

നാലാം നിർദ്ദേശം പിതൃസ്വത്തിൽ പെൺകുട്ടികൾക്കും തുല്ല്യാവകാശം വേണമെന്നതാണ്‌.ഈ അവകാശം ചിലധീര വനിതകൾ നിയമപരമായ പോരാട്ടത്തിലൂടെയാണ്‌ നേടിയെടുത്തതെന്ന് ഓർക്കുമ്പോഴാണ്‌ ഭാരതിയാരുടെ ക്രാന്തദർശിത്വം ഇന്ത്യാഗവണ്മെന്റിനും മതങ്ങൾക്കും മനസ്സിലാകാതെ പോയല്ലോയെന്ന ദുഖം പടരുന്നത്‌.

അഞ്ചാം നിർദ്ദേശം ഭർത്താവു മരിച്ചശേഷം പുനർവിവാഹം അനുവദിക്കണമെന്നാണ്‌. ഹിന്ദു മതത്തിലെ ഏറ്റവും നീചമായ സതി ഉൾപ്പെടെയുള്ള മനുഷ്യവിരുദ്ധതകളെയാൺ` ഈ നിർദ്ദേശത്തിലൂടെ ഭാരതിയാർ ചോദ്യം ചെയ്തത്‌.

ആറാം നിർദ്ദേശം വിവാഹ ജീവിതം വേണ്ടെന്നു വെക്കാനുള്ള സ്വാതന്ത്ര്യമാണ്‌.ഇങ്ങനെ തീരുമാനിക്കുന്ന വനിതകൾക്ക്‌ കൈത്തൊഴിൽ വ്യാപാരം മുതലായവ നടത്തി ജീവിക്കാനുള്ള അനുമതി നൽകണമെന്നും ഭാരതിയാർ ആവശ്യപ്പെട്ടു.

ഏഴാം നിർദ്ദേശം അന്യപുരുഷന്മാരോട്‌ സംസാരിക്കുകയോ ഇടപഴകുകയോ ചെയ്യരുത്‌ എന്ന നിബന്ധനയെ എതിർക്കുന്നതാണ്‌.പുരുഷന്റെ ഭയം,അസൂയ എന്നിവകൊണ്ടാണ്‌ ഈ നിബന്ധന ഉണ്ടായതെന്നു കൂടി ഭരതിയാർ നിരീക്ഷിക്കുന്നുണ്ട്‌.

എട്ടാം നിർദ്ദേശം പുരുഷന്മാർക്കെന്നപോലെ സ്ത്രീകൾക്കും ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ ശാഖകളിലും പ്രവേശനം നൽകണമെന്നതാണ്‌.സ്ത്രീകളെ വിദ്യ അഭ്യസിക്കൻ അനുവദിക്കരുതെന്ന മത നിയമത്തെയാണ്‌ സുബ്രമണ്യഭാരതി ചോദ്യം ചെയ്തത്‌.

ഒൻപതാം നിർദ്ദേശം അർഹതയുള്ള ഏതു സർക്കാർ ജോലിയിൽ പ്രവേശിക്കാനും സ്ത്രീകൾക്ക്‌ അനുമതി നൽകണമെന്നാണ്‌. നിയമ നിർമ്മാണസഭകളിൽ പോലും വനിതകൾക്ക്‌ അർഹമായ പ്രതിനിദ്ധ്യം ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന ദുരവസ്ഥ നിലനിൽക്കുന്നു എന്ന തിരിച്ചറിവിൽ നിന്നുകൊണ്ടാണ്‌ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഭാരതിയാർ മുന്നോട്ടുവച്ച ഈ ആശയത്തെ വായിച്ചെടുക്കേണ്ടത്‌.

പത്താം നിർദ്ദേശം ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം തമിഴ്‌ നാടിന്റെ ഭരണകാര്യങ്ങളിൽ വനിതകൾക്ക്‌ തുല്ല്യാവകാശം നൽകണമെന്നാണ്‌. സ്വാതന്ത്ര്യാനന്തരം രണ്ടു വനിതകൾ തമിഴ്‌ നാടിന്റെ മുഖ്യമന്ത്രിമാരായി.ഇന്നേവരെ ഒരു വനിതാമുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ലെന്നത്‌ ഞെട്ടലോടെയും കുറ്റബോധത്തോടെയും വിലയിരുത്തപ്പെടേണ്ടതാണ്‌.

സ്ത്രീ ഉയർന്നില്ലെങ്കിൽ പുരുഷനും ഉയർച്ച ഉണ്ടാവുകയില്ലെന്നു മഹാകവി സുബ്രഹ്മണ്യ ഭാരതി ഉറപ്പിച്ചു പറഞ്ഞു.ഇന്ത്യയിലെ സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ ആദ്യ കിരണങ്ങളായി സുബ്രഹ്മണ്യഭാരതിയുടെ ഈ നിരീക്ഷണങ്ങൾ കണക്കാക്കപ്പെടുന്നു.എന്നൽ സ്ത്രീ വിമോചനം ഇന്നു വരെ സാക്ഷാത്‌കരിക്കപ്പെട്ടില്ല എന്ന ക്രൂരസത്യം,സ്വതന്ത്ര ഭാരതത്തിനു അറുപത്‌ വയസ്സു കഴിഞ്ഞിട്ടും നിലനിൽക്കുകയാണ്‌.

Wednesday, May 6, 2009

നഗ്നകവിത

മാഡത്തിന്റെ ഉടുപ്പുകള്‍
******************
പ്രഭാതത്തില്‍ നടക്കാന്‍
മാഡത്ത്നു ഒരു ഉടുപ്പ്
കുളിക്കാന്‍ മറ്റൊരുടുപ്പ്
ഭക്ഷണം കഴിക്കാനും
പത്രം വായിക്കാനും
വെവ്വേറെ ഉടുപ്പുകള്‍
പുറത്ത്‌ പോകാന്‍
ഇനിയുമോരുടുപ്പ്‌
കിടപ്പുമുറിയില്‍
വേറെ ഒരു ഉടുപ്പ്‌
പണിക്കാരി ജാനുവക്കനാണെന്കില്
എല്ലാ കാര്യത്തിനും കൂടി
ഒരേ ഒരുടുപ്പ്‌

Friday, May 1, 2009

varthamaanam

എത്ര അർക്ഷിതർ കർത്താവിന്റെ മണവാട്ടിമാർ ------------------------------എല്ലാ മണവാട്ടിമാരെയും ഒരു പോലെ ശ്രദ്ധിക്കാനും സംരക്ഷിക്കാനുമുള്ള ധാർമ്മികമായ ഉത്തരവാദിത്തം എല്ലാ മണവാളന്മാർക്കുമുണ്ട്‌.മൃഗമണവാളന്മാരും പക്ഷിമണവാളന്മാരുമേ ഇതിൽ നിന്നു ഒഴിവായിട്ടുള്ളു.മനുഷ്യ മണവാളന്മാർക്കു മണവാട്ടി സംരക്ഷണം നിർബ്ബന്ധം തന്നെയാണ്‌.കണക്കനുസരിച്ച്‌ ലോകതിൽ ഏറ്റവും കൂടുതൽ മണവാട്ടിമാരുള്ള ഏകവ്യക്തി കർത്താവാന്‌.എല്ല മണവാട്ടിമാരെയും ശ്രദ്ധിക്കാൻ കർത്താവിനു കഴിയുന്നില്ല.***കർത്തവിന്റെ മണവാട്ടി പരിപാലനത്തെക്കുറിച്ച്‌ നമുക്കു സംശയമുദാകുന്നത്‌ കൊലക്കെസുകളിൽ പ്രതിയാവുകയും കൊല്ലപ്പെടുകയും ആത്മഹത്യ ചെയ്യുകയും ബലൽസംഗം ചെയ്യപ്പെടുകയും സഭാവസ്ത്രം ഉപേക്ഷിക്കുകയും ചെയ്യുന്ന കന്യാസ്ത്രീകളെക്കുറിച്ച്‌ ചിന്തിക്കുമ്പോഴാണ്‌.പ്രപ്ഞ്ചത്തിൽ എല്ലയിടത്തും ഉള്ളതുപോലെ കർത്ത്വിന്റെ കണ്ൺ കേരളത്തിലും ഉണ്ടാകണമല്ലൊ.എന്നൽ ഇടക്കിടെ കർത്താവ്‌ കണ്ണറ്റ്ക്കുന്നെന്നാണ്‌ തോന്നുന്നത്‌.കന്യാാസ്ത്രീ കൊല്ലപ്പെട്ടതും കെട്ടിഞ്ഞാന്നു മരിച്ചതുംസഭാവസ്ത്രം ഉപേക്ഷിച്ചതും സ്വവർഗ്ഗരതിക്കും രതിവൈക്രിതത്തിനും ഇരയായതും ശാരീരികവും മാനസികവുമായ പീഡനത്തിന്‌ ഇറ്റയായതുമൊക്ക്ര് ഇങ്ങനെ കൺനടക്കുമ്പോൾ ആയിരിക്കുമല്ലൊ.(25-04-09 ലെ ജനയുഗം ലേഖനത്തിൽ നിന്ന്‌

Saturday, April 25, 2009

കിളിനോചിയിലെ കുഞ്ഞുങ്ങള്‍

ഗാസയിലും
ബാഗ്ദാദിലും
ഗുജറാത്തിലും
മാത്രമല്ല
കിളിനോചിയിലും
കുഞ്ഞുങ്ങള്‍ ഉണ്ട് .
ആ കറുത്ത മക്കള്‍
ലോകത്ത്തിന്റെതാകാത്തത് എന്തുകൊണ്ട്?

Friday, January 30, 2009