Saturday, May 30, 2009

പൊയ്കയില് അപ്പച്ചന്റെപോരാട്ടം

അപമാനിതമായ കേരള ചരിത്ത്രത്തിലെ ഏറ്റവും ദുര്‍ഗന്ധപൂര്നമായ അധ്യായം അടിമക്കച്ച്ചവടത്ത്തിന്റെതാണ് .ഓരോ ദലിതക്കൂട്ടവും ഓരൊ ജന്മി കുടുംബത്തിന്റേതായിരുന്നു.അതിനു മത വ്യത്യാസം പോലും ഇല്ലായിരുന്നു. ഹിന്ദു മതത്തെ പേടിച്ച്‌ കുരിശിന്റെ വഴിയിലെത്തിയ കേരളത്തിലെ ദളിതര്‍ക്ക് അപമാനത്തിന്റെ മറ്റൊരു കുരിശാണു ചുമക്കേണ്ടിവന്നത്‌. മാനുഷിക രാഹിത്യത്തിന്റെ ഗാഗുല്‍ത്ത കുന്നിന്‍ നെറുകയില്‍ മാനക്കേടിന്റെ മരക്കുരിശും ചുമന്നെത്തുകയും നരകത്താഴ്വരയിലേക്കു കുരിശ്‌ വലിച്ചെറിയുകയും ചെയ്ത വിപ്ലവകാരി ആയിരുന്നു പൊയ്കയില്‍ അപ്പച്ചന്‍ . ദളിതര്‍ ക്രിസ്തുമതം സ്വീകരിച്ചാലും രക്ഷ ഇല്ലെന്നു അനുഭവത്തിലൂടെ മനസ്സിലാക്കുകയും സ്വാഭിമാനത്തിന്റെ അഗ്നി ജ്വലിപ്പിക്കുകയും ചെയ്ത അടിമ ആയിരുന്നു ആ വിപ്ലവകാരിയായി മാറിയത്‌ എന്നത്‌ വിസ്മയത്തെ കണ്ണുനീരു കൊണ്ട്‌ ജ്ഞാനസ്നാനപ്പ്ര്ടുത്തുന്നു.ആ ജ്ഞാനത്തിനു ആദാമിന്റെയും ഹവ്വയുടെയും കള്ളക്കഥ്‌പറയുന്ന വിശുദ്ധ വേദപുസ്തകവുമായി യാതൊരു ബന്ധവുമില്ല.
കൊമാരന്‍ അപ്പച്ചനും അപ്പച്ചൻ യോഹന്നനും യോഹന്നാൻ പൊയ്കയില്‍ ശ്രീ കുമാര ഗുരുവും ആയതിനു പിന്നില്‍ വലിയൊരു സമര ചരിത്രത്തിന്റെ നീലത്തിരശ്ശീലയുണ്ട്‌
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർഥത്തിൽ തിരുവല്ലക്കടുത്ത ഇരവിപേരൂരില്‍ കണ്ടന്റെയും ളേച്ചിയുടെയും മൂന്നാമത്തെ മകനായി പിറന്ന ഈ കാര്‍ മേഖ വര്‍ണ്ണന്‍ ഇളയ കുട്ടികളെ നോക്കിയും കന്നുകാലികളെ മേയ്ച്ച്മായിരുന്നു ബാല്യം കഴിച്ചത്‌.ഇരവിപേരൂര്‍ ശങ്കരമംഗലം എന്ന ക്രിസ്ത്യന്‍ കുടുംബക്കരുടെ പാരമ്പര്യ അടിമകളായി മുപ്പതോളം ദലിത്‌ കുടുംബങ്ങള്‍ ഉണ്ടായിരുന്നു.അവയില്‍ ഒന്നായിരുന്നു കുമാരന്‍ പിറന്ന കുടുംബം.കടുത്ത ദാരിദ്ര്യവും അവഹേളനവും ആയിരുന്നു ബാല്യത്തിൽ കിട്ടിയ ചോറും കറിയും.സി എം എസ്‌ മിഷനറിമാർ നടത്തിയ അടിമസ്കൂളിൽ ബൈബിൾ വായിക്കാൻ വിട്ടതോടെയാണ് ആ ജീവിതം മാറുന്നത്‌.വേദപുസ്തകം വായിക്കുന്നതിൽ മിടുക്കനായി മാറിയ കുമാരന്‍ അതിലെ കഥ കല്‍ ആകർഷകമായി കൂട്ടുകാർക്കു പറഞ്ഞു കൊടുക്കുകയും ചെയ്തു.
ബൈബിൾ വിശ്ദീകരിക്കുന്നതിൽ അത്‌ സമർഥൻ ആയതിനാൽ പതിനേഴാം വയസ്സിൽ കുമാരനെ മാർത്തോമ സഭയിൽ ചേർത്തു.യോഹന്നാൻ എന്ന പേരും കൊടുത്തു.ബൈബിൾ അതീവ ശ്രദ്ധയോടെ കമ്പോടു കമ്പ്‌ വായിച്ചു വിശദീകരിച യോഹന്നാന്‌ പറയ,പുലയ,,കുറവതുടങ്ങിയ അടിമ വംശങ്ങളെ പറ്റി വിശുദ്ധ പുസ്തകത്തിൽ ഒന്നും പറയുന്നില്ലെന്നു ബോദ്ധ്യപ്പെട്ടു.
പ്രസംഗവും പാട്ടുമായിരുന്നു അദ്ദേഹത്തിന്റെസമരായുധങ്ങൾ ബൈബിൾ ഹൃദിസ്ഥമാക്കിയ യോഹന്നാൻ ഹൃദയത്തിലെ കണ്ണുനീരിനാൽ വാക്കുകളെ സ്നാനപ്പെടുത്തിയിട്ട്‌ ഉച്ചത്തിൽ പാടി.കണുന്നീലൊരക്ഷരവും എന്റെ വംശത്തെ പറ്റി/കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ എന്നായിരുന്നു.എന്റെ വംശത്തിന്റെ ചരിത്രമെഴുതാൻ ഭൂമിയിൽ ആരും ഇല്ലാതെ പോയല്ലോ എന്ന് അദ്ദേഹം വ്യാകുലപ്പെടുക മാത്രമല്ല സ്വന്തം വംശക്കാരെ അക്ഷര വിദ്യ പഠിപ്പിക്കാനായി പാഠശാലകൾ തുടങ്ങുകയുമുകേരളത്തിൽ പന്റു പന്റേ പാർത്ത്രുന്നൊരു ജനമ്പാരിറ്റത്തിൽ ഹീനരായി ഭവിച്ചൊരു കഥസ്വന്തം ചോരയുള്ള അടിമ സന്തതികളെ അദ്ദേഹം ബോധ്യപ്പെടുത്തി.ഹിന്ദു മതത്തിന്‍ പുറ വഴിയേ നമ്മൾ/ അനാഥരെന്നപോൽ സഞ്ചരിച്ചു.ക്രിസ്തു മതത്തിൻ പുറവഴിയേ നമ്മൾ/ അനാഥരെന്ന പോൽ സഞ്ചരിച്ചു./ഹിന്ദു മതക്കാരും ചേർത്തില്ലല്ലൊ നമ്മെ/ക്രിസ്തു മതക്കാരും ചേർത്തില്ലല്ലോ-അദ്ദേഹത്തിന്റെ മറ്റൊരു ബോധ്യപ്പുടുതല്‍ അങ്ങനെ ആയിരുന്നു.
മതം മാറിയ ദലിതരോടുള്ള ആഡ്ഠ്യ ക്രിസ്ത്യാനികളുടെ സവർണ്ണ മനോഭാവത്തെ പൊയ്കയില്‍ അപ്പച്ചന്‍ പൂർണമായി നിരാകരിച്ചു.അവരുടെ വെളുത്ത മുഖമ്മൂടി അദ്ദേഹം നിര്‍ഭയം വലിച്ചു കീറി.പ്രസംഗങ്ങളും പാട്ടുകളുമാണ്‌ അതിനും കലപ്പയും കത്താളുമായത്‌.പള്ളിയിൽ തള്ളയും പെങ്ങളുമെന്നു വിളിക്കും/പള്ളിപിരിഞ്ഞു വെളിയിൽ /കള്ളിയെന്നും പുലക്കള്ളിയെന്നും/പറക്കള്ളിയെന്നും ഉര ചെയ്യുമെൻ മാന്യ കൂട്ടു സ്നേഹിതാ എന്നായിരുന്നു ആ ഹിന്ദു മതത്തിലെ ജാതി വ്യവസ്ത്‌ പോലെയാൺ`ക്രിസ്തു മതത്തിലും എന്ന് അദ്ദേഹം തെളിയിച്ചു.അപ്പനൊരു പള്ളി മകനൊരു പള്ളി/വീട്ടുകാർക്കൊക്കെയും വെവ്വേറെ പള്ളി/തമ്പുരാനൊരു പള്ളി അട്യാനൊരു പള്ളി/അക്കൂറ്റും ഇക്കൂറ്റും വെവ്വേറെ പള്ളി/പുലയന്റെ പള്ളി പറയന്റെ പള്ളി/മീൻപിടുത്തക്കാരൻ മരക്കാനൊരു പള്ളി/പള്ളിയോടു പള്ളി നിരന്നിങ്ങു വന്നിട്ടും വ്യത്യാസം മാറി ഞാൻ കാണുന്നത്ല്ല-ഇങ്ങനെ ആ മനുഷ്യസ്നേഹി തുറന്നടിച്ചു.
അടിമകളായി ജീവിതം തള്ളി നീക്കേണ്ടിവന്ന സ്വന്തം ജനതയെ പാട്ടുകളിലൂടെ ബോധവക്കരിക്കാനും പൊയ്കയില്‍ അപ്പച്ചന്‍ ശ്രമിച്ചു.വിദ്യയില്ലാ ധനം ജ്ഞാനമില്ല നമുക്ക്‌/ഉദ്യോഗ ജോലികളൊന്നുമില്ല/വേല ചെയ്താൽ നല്ല കൂലിയില്ല നമുക്ക്‌/അഷ്ടി കഴിപ്പതിനൊന്നുമില്ല-ഇങ്ങനെയായിരുന്നു ആ ബോധവൽക്കരണ ഗാനം.
പ്രതിഷേധം തള്ളിപ്പറയലിന്റെ ഉയർന്ന തട്ടിൽ എത്തുന്നതും പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകളിലുണ്ട്‌.ക്രിസ്തുവിന്‍ രക്തത്തില്‍ മുങ്ങിയതു മൂലമെന്‍ /തീരാപ്പുലയങ്ങു തീർന്നുപോയ്‌ കേട്ടോ/പിന്നെപ്പുലയനെന്നെന്നെ വിളിച്ചാൽ ആ പള്ളീലോട്ട്‌ വരുന്നില്ല കേട്ടോ-എന്ന് അദ്ദേഹം തീർത്തു പറഞ്ഞു.
അധ:സ്ഥിതർ ജാതിപ്പേരു മാറ്റിയാലും അടിമത്തം മാറുകയില്ലെന്നു അപ്പച്ചൻ ഉറപ്പിച്ചു പറഞ്ഞു.പുലയരെല്ലാരും കൂടി ചേരമരായാലെന്താ പുലയന്റെ പുല മാറുമോ എന്ന് ചോദിക്കുകയും കാളയെ വില്‍ക്കും പോലെ നമ്മുടെ പിതാക്കളെ വിറ്റ്‌ അവര്‍ വില വാങ്ങിയത്‌ മറക്കരുതെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.
മാരാമൺ കണ്‍ വെന്ശന്‍ നടക്കുന്ന പമ്പാതീരം ദര്‍ശിച്ച ഏറ്റവും കമനീയത പൊയ്കയില്‍ അപ്പച്ചന്‍ അനുയായികളെ സാക്ഷി നിര്‍ത്തി വിശുദ്ധ വേദപുസ്തകം കത്തിച്ചു കളഞ്ഞതാണ് .ഡോ.അംബേദ്കർ മനുസ്മൃതി കത്തി ച്ചതുമായി ഈ അഗ്നിപ്രയോഗത്തെ ചേര്‍ത്ത് നോക്കേണ്ടതാണ്‌.മനുസ്മൃതിയും ബൈബിളും ഒരു പോലെ അടിമ ജനതയെ സ്പർശിക്കുന്നില്ലെന്നാണ്‌ അതിന്റെ അര്ത്ഥം .അടിമ സന്തതികളുടെ ചരിത്രമല്ല,യഹൂദരുടെചരിത്രമാണു ബൈബിൾ എന്നാ അപ്പച്ചന്റെ വാദം ക്രിസ്തു മത ഗൂന്ടകള്‍ സമ്മതിച്ചില്ല.അവര്‍ ശാരീരികമായും കോടതികയറ്റിയും അദ്ദേഹത്തെ പീഡിപ്പിച്ചു.പ്രത്യക്ഷ രക്ഷാദൈവസഭയുടെ പിറവിയിലാണ്‌ കാര്യങ്ങൾ കലാശ്ച്ചത്‌.
അഞ്ചു വന്‍ കരകളിലെയും അടിമ മക്കള്‍ ഒത്തുചേരുമ്പോൾ അവിടേക്ക്‌ കലപ്പയും കാളയുമായി,ചേറു പുരണ്ട ശരീരത്തോടെ കടന്നു വരുന്ന പൊയ്കയില്‍ അപ്പച്ചന്‍ എന്ന സങ്കൽപം അന്ധവിശ്വാസത്തിന്റെ അതിർത്തി കടക്കാതിരുന്നാൽ സുന്ദരവും ആവേശഭരിതവുമാണ്‌.
പൊയ്കയില്‍ അപ്പച്ചന്റെ ജീവിതവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഒന്നും തന്നെ മുഖ്യധാരാ പ്രസിധീകരണശാലകളിൽ ലഭ്യമല്ല.പ്രസാധകരിലെ ദലിതരാൺ അവ വായനക്കാരുടെ ശ്രധയിൽ പെടുത്തുന്നത്‌.അദ്ദേഹത്തിന്റെ പി.ആർ ഡി.എസ്‌ പോരാട്ടപ്പാട്ടുകൾ കോട്ടയം വാകത്താനത്തെ സഹോദരൻ പബ്ലിക്കേഷൻസ്‌ ശബ്ദകമായി സമാഹരിച്ചിട്ടുണ്ട്‌.ഓരോ കേള്‍വിയിലും അപമാനത്തില്‍ നിന്നും അഭിമാനത്തിലേക്കുള്ള പ്രയാണം ബോധ്യപ്പെടുത്തുന്നതാണ്‌ ആ ചരിത്ര ഗാനങ്ങള്‍

6 comments:

Rajeeve Chelanat said...

ആത്യന്തികമായി ഒരു മതവും അഭയസ്ഥാനമല്ലെന്ന് ഓര്‍മ്മിപ്പിക്കുന്ന പ്രസക്തമായ ഒരു പൊരാട്ട കഥ. അഭിവാദ്യങ്ങളോടെ

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വളരെ നന്ദിയുണ്ട്‌ ഈ പരിചയപ്പെടുത്തലിനു. ഇത്തരം മഹാന്‍ മാര്‍ ലക്ഷത്തിലൊന്നെങ്കിലും ഉണ്ടായിരുന്നെങ്കില്‍ !!
ജിതേന്ദ്ര കുമാര്‍, ഡല്‍ഹി.

Clarion Creative Media said...

വളരെ വ്യ്കിയെന്കിലും ഇത് വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ...

Rohith J said...

വായിക്കാന്‍ പറ്റിയതില്‍ സന്തോഷം.

Rohith J said...

വായിക്കാന്‍ പറ്റിയതില്‍ സന്തോഷം.

rajesh said...

വേണം കൂടുതല്‍ വിവരങ്ങള്‍ interesting