Saturday, May 16, 2009

ഇവള്‍ ഇഷ്ടമുടിക്കായല്‍
കേരളത്തിലെ അതീവ സുന്ദരമായ ജലസാന്നിധ്യമാണ്‌ കൊല്ലത്തെ അഷ്ടമുടിക്കായൽ.കൊല്ലം നഗരത്തെ മാത്രമല്ല കാഞ്ഞിരോട്‌ ചെമ്മക്ക്കട്‌,വെള്ളിമൺ,പ്രാക്കുളം ,ച വർ ഗുഹാനന്ദപുരം തുടങ്ങിയ വിദൂര പ്രദേശങ്ങളെയും അഷ്ടമുടിക്കായൽ സ്പർശിക്കുന്നു. നീണ്ടകരയിൽ വച്ചാണ്‌ അഷ്ടമുടിക്കായൽ അറബിക്കടലിനെ ചുംബിക്കുന്നത്‌.ഈ ജലചുംബനത്തിലൂടെ മറ്റു വൻ കരകളുമായും കായൽ ബന്ധം സ്ഥാപിക്കുന്നുണ്ട്‌.
കവികളെയും കലകാരന്മാരെയും അഷ്ടമുടിക്കായൽ പ്രചോദിപ്പിച്ചിട്ടുണ്ട്‌.ഗ്രാമീണഭംഗിതൻ പൂവണിപ്പച്ചിലപ്പോർമുലക്കച്ചയിലെങ്ങാൻ വൃശ്ചിക ക്കറ്റൊന്നു കൈവെക്കാൻ നോക്കിയാൽ പ്രക്ഷുബ്ധ മായിടും കായൽ മലയാളകവിതയിൽ അടയാളപ്പെട്ടിട്ടുണ്ട്‌.
കേരളീയതയുടെ കളിത്തൊട്ടിലാണ്‌ അഷ്ടമുടിക്കയലോരം.അമ്മമലയാളത്തിന്റെ ഭംഗിയുള്ള ഒരു മൊഴിവഴി വികസിച്ചു വന്നത്‌ അഷ്ടമുടിക്കയലിന്റെ തീരത്ത്താന്‍~.പ്രയത്നസംസ്കാരത്തിന്റെ മുഖക്കണ്ണടിയാാണ്‌ീ കായൽ വാരം.റാട്ടുകളെപ്പോഴും അധ്വാന ശക്തിതൻ പട്ടു പാടുന്നതും താരിളം കയ്യുകൾ തൊന്റു തല്ലുന്നതിൻ താലവും മേളവും കേൾക്കുന്നതും ഈ കായലോരത്താണെന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.അഷ്ടമുടിക്കായലിലേ അന്നനടത്തോണിയിലേ എന്ന്‌ പ്രണയ ലോലയായി ചലച്ചിത്ര ഗാനത്തിലും വയലാർ വഴി എത്തിയിട്ടുണ്ട്‌.
ഓരോ മേഖലയിലും പ്രഗൽഭരെ സംഭാവന ചെയ്യുവാൻ അഷ്ടമുടിക്കായലോരത്തിനു കഴിഞ്ഞിട്ടുണ്ട്‌.കാറ്റും വെയിലും നിലാവുമായി കായൽ സ്രിശ്രിഷ്ടിക്കുന്ന പൊലിമകൾ
കണ്ട വളർന്നവരിൽ വരയും വർണ്ണങ്ങളും സ്വാഭാവികമായി ഉദിക്കുകതന്നെ ചെയ്യും.
മലയാളകവിതക്കു മറക്കാൻ കഴിയാത്ത പ്രതിഭകളിൽ പലരും പിറന്നതും വളർന്നതും അതി സുന്ദരിയായ അഷ്ടമുടിക്കായലിന്റെ .ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസം രചിച്ച അഴകത്ത്‌ പത്മനാഭ കുറുപ്പും ഒ എൻ നാണു ഉപാധ്യായനും തിരുനല്ലൂർ കരുണാകരനും ഒ എൻ വി കുറുപ്പും പഴവിളരമേശനും ചവറ കെ എസ്‌ പിള്ളയും ഈ കായലോരത്ത്‌ ജനിച്ചു വളർന്നവരാണ്‌.chaarithra വിജയം മഹാകാവ്യം രചിച്ച ദാനിയ കണിയാങ്കടയും ഭഗവത്‌ ഗീത കിളിപ്പാട്ടു രീതിയിൽ മലയാളത്തിലേക്കു മൊഴിമാറ്റിയ വിദ്വൻ കെ വിശ്വനാതൻ ആചാരിയും കേ സി കേശവപിള്ളക്കു പ്രിയ്ംകരനായിരുന്ന ആശുകവി കരയംവെട്ടത്ത്‌ സുകുമാരൻ നായരും കേരളം ചുവന്ന കാലത്തെ കവികളിലൊരാളായ കുരീപ്പുഴ നടരാജനും അഷ്ടമുടിക്കായലിന്റെ ഓർമ്മയിൽ ചേക്കേറിയവരാണ്‌.മലയാള കവിതയുടെ പുതിയ തലമുറയിൽ പെടുന്ന ശശിധരൻ കുണ്ടറയും എൽ തോമസ്‌ കുട്ടിയും ശാന്തനും വിജയകുമാർകൈപ്പള്ളിയും ആന്റൻ ജോയിയും അഷ്ടമുടിക്കായലിന്റെ വാൽസല്ല്യമേറ്റു വളർന്നവരണ്‌
കഥയിൽ പട്ടത്തുവിളകരുണാകരനും പമ്മനും വിവർത്തകൻ pi. ravikumaarum ,ം കഥപ്രസങ്ങകലയിൽ ബേബി തമരശ്ശേരി,വ്‌.സംബശിവൻ,കടവൂർ ബാലൻ,ചവറധനപാലൻ ,വി ഹർഷകുമാർ,കൊള്ളം ബാബു,ആർ എം.മങ്ങലശ്ശെരി തുടങ്ങിയവരും ചിത്ര കലയിൽ പാർസ്‌ വിശ്വനാതനും ജയപാലപ്പണിക്കരും പെരിനാട്‌ സുദർശനനുമെൻ.എസ്‌ മണിയും കെ വി ജ്യോതിലാലും ജസ്റ്റിൻ ജോസും ആശ്രാമം സന്തോഷും അഷ്ടമുടിക്കാറ്റേറ്റു വളർന്നവരാണ്‌.
ലോകസിനിമാ തിരശ്ശീലയിൽ കേരളത്തിനു പ്രദർശിപ്പിക്കാൻ കൊള്ളാവുന്ന ഒരു പിടി ചിത്ത്രങ്ങൾ നിർമ്മിച്ച കെ രവീന്ദ്ര നാഥൻ നായരും സിനിമാരങ്ങത്തെ ഷാജി എൻ കരുണും ബാലചന്ദ്രമേനോനും കായലിലെ ഓളങ്ങൾ കണ്ട്‌ വിസ്മയിച്ചവരാണ്‌. ചലചിത്ര ഗാനരചനാ രംഗത്ത്‌ ഒ എൻ വിയെ കൂടാതെ സുബൈറും ടീ വി ഗോപാലകൃഷ്ണനും ചേരിയും സംഗീതാലാപന മേഖലയിൽ കൊല്ലം പി ജി ഗോപിനാഥൻ നയരും സുജാതയും ശബ്‌ നവും ചലചിത്രാഭിനയ രംഗത്ത്‌ സുരേഷ്‌ ഗോപിയും മുകേഷും സന്ധ്യാരാജേന്ദ്രനും കൊല്ലം തുളസിയും കുണ്ടറ ജോണിയും.
മലയാള നാടക രചനാ രംഗത്ത്‌ വ്യതിയാനം സൃഷ്ടിച്ച സി എൻ ശ്രീകണ്ഠൻ നായരും കടവൂർ ഗ്‌ ചന്ദ്രൻ പിള്ളയും എൻ ബി ത്രിവിക്രമൻ പിള്ളയും ബേബിക്കുട്ടനും റ്റി.പി അജയനും കൊല്ലം ശങ്കരും ജേകബ്‌ ജോണും പി ജെ ഉണ്ണികൃഷ്ണനും രാജേഷ്‌ ശർമ്മയും കണ്ടച്ചിറ ബാബുവും.
കഥകളിയരങ്ങിൽ കറ്റന്നുവന്ന ധീരവനിത ചവറ പാറുക്കുട്ടി.കലാത്ലകം അമ്പിളിദേവി.ബാലസാഹിത്യകാരൻ വി എം രാജമോഹൻ ഗുസ്തി എന്ന കായിക കല കൊണ്ട്‌ മലയാളികൾ ശ്രദ്ധിച്ച ഇലട്രിക്ക്‌ മൈതീൻ പ്രസിദ്ധ ആയ്‌ര്വേദ ഭിഷഗ്വരന്മാരായ കുഞ്ഞുരാമൻ വൈദ്യരും ഡോ.മോഹൻ ലാലും ഡോ.ജ്യോതിലാലും thEvaaTi നാരായണക്കുറുപ്പും വിദ്യാഭ്യാസരങ്ങത്ത്‌ നിസ്വാർഥ സേവനമനുഷ്ഠിച്ച ഡോ.പി കെ രാജനുംഡോ.കെവിനുംഡോ.എൻ ജയദേവനും.
പരിസ്ഥിതി ചിന്തയിലും അഷ്ടമുടിക്കായലോരം മുദ്ര പതിപ്പിച്ചു.prof. raviyum മധുശൂദനനും.വ്യവസായരങ്ങത്ത്‌ തങ്ങൾകുഞ്ഞു മുസലിയാരും ചൂരവിളജോസഫും രവിപിള്ളയും രാജൻ പിള്ളയും.വള്ളം കെട്ടുന്നതിൽ മിടുക്കനായ കണ്ണോലി അമ്മാച്ചൻ.
പത്രപ്രവർതന രംഗത്തും അഷ്ടമുടിക്കായലോരത്ത്‌ പിറന്നവർ ശ്രദ്ധേയരായി.മലയാളരാജ്യവും പ്രഭാതവും ജനയുഗവും കായലോരനഗരത്തിൽ വാർത്തകളുടെയും വീക്ഷണത്തിന്റെയും വെളിച്ചം വിതച്ചു.സ്റ്റ്രീറ്റ്‌ പത്രാധിപർ സുഭാഷ്‌ ചന്ദ്രബോസും ബി.ആർ.പി ഭാസ്കറും ദേവദാസും തേവള്ളി ശ്രീകണ്ഠനും തങ്കപ്പൻ പിള്ളയും പവിത്രനും ജീവിതം പത്രങ്ങൾക്കു കൊടുത്തു.
ജാതിയിലോ മതത്തിലോ ദൈവത്തിലോ വിശ്വസിക്കാതെതന്നെ ആനന്ദ ദർശനത്തിന്റെ വക്താവായി ആലതൂർ ആശ്രമാധിപതിയായ നിർമ്മലാനന്ദയോഗിയും അമൃതാനന്ദമയി ഉൾപ്പറ്റെയുള്ള ആൾദൈവങ്ങളെ സന്ധിയില്ലാതെ വിമശ്ര്ശിച്ച ശ്രീനിപട്ടത്താനവും ക്രൈസ്തവതയെ മാനുഷിക പക്ഷത്ത്‌ നിന്നു വ്യാഖ്യാനിച്ച ഫാ.സോളമനും അലോഷ്യസ്‌ ഗ്ഗ്‌ ഫെർണാണ്ടസും ഡോ.സേവ്യർപോളും അഷ്ടമുടിക്കായലോരത്തെയും കേരളത്തെയും ചിന്ത കൊണ്ടു സമ്പന്നമാക്കി.
വൈക്കോൽ ചിത്രങ്ങൾ അഥവാ കച്ചിപ്പടങ്ങൾ അഷ്ടമുടിയുടെ സംഭാവനയാണ്‌ണസ്രേത്ത്‌ പണ്ടാലയും പെരിനാട്‌ രാജേന്ദ്രനും ഉൾപ്പടെ നിരവധി കലാകാരന്മാർ ഈ രംഗത്ത്‌ ശ്രദ്ധ്ച്ചു.
ഇന്ദ്രജാല വിദ്യയിലൂടെ പ്രസിദ്ധനായ മജീഷ്യൻ ആർ സി ബോസും അനുകരണ കലയിലൂടെ ശ്രദ്ധേയരായ ജോസെഫ്‌ വിൽസനും കൊല്ലം സിറാജും വളർന്നു വരുന്നതു അഷ്ടമുടിക്കായൽ ശ്രദ്ധിച്ചു.സ്പോർട്‌ സ്‌ മേഖലയിൽ ഒളിമ്പിയൻ സുരേഷ്ബാബുവും യോഹന്നനും രഘുനാഥും നജുമുദീനും ബിജുലാലും കായൽ പരിസരത്തെ സന്തോഷിപ്പിച്ചു.
മാറു മറക്കാൻ വേണ്ടി കീഴാളവനിതകൾ നറ്റത്തിയ പെരിനാട്‌ വിപ്ലവത്തിനും കായലോരം സാക്ഷിയായി.മഹാനായ അയ്യങ്കാളി വന്നു പൂർണ്ണമാക്കിയ ഐതിഹാസിക സമരം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അഷ്ടമുറ്റിക്കായ ലോരത്ത്‌ നറ്റന്ന പ്രക്ഷോഭത്തിൽ ആശാമം ലക്ഷ്ംണനും കൊച്ചുകുഞ്ഞും രക്തസാക്ഷികളായി. കേരളതിന്റെ രാഷ്ട്രീയനേത്രുത്വ നിരയിലേക്കു ബാരിസ്റ്റർ എ കെ പിള്ള,ടി എം വർഗ്‌ ഗീസ്‌ അർ എസ്‌ ഉണ്ണീ ജെ ചിത്തരഞ്ഞ്‌ ൻ സ്ഥാണുദേവൻ ബേബിജോൺ ടി കെ ദിവാകരൻ ഡോ. ഹെന്റ്രി ഓസ്റ്റിൻ കെ.ഗോവിന്ദപ്പിള്ള,ബി വെല്ലിങ്ങ്റ്റൺ എം എ ബേബി തുടങ്ങിയവരേയും അധ്യപകപ്രസ്താനത്തിന്റെ മുന്നണിയിലേക്കു വി.വി,ജോസഫ്‌,സോമനാഥൻ റഷീദ്‌ കണിച്ചെരി എന്നിവരെയും സംഭവന ചെയ്തു.
കമ്പടികളി,ആര്യമ്മാലയാട്ടം കരടികളി വണ്ടിക്കുതിര എടുപ്പുകുതിര തേവള്ളിക്കൊട്ടാരം കുതിരമുനമ്പ്‌ തുടങ്ങി വിശദീകരിച്ചെഴുതേണ്ട പലതും അഷ്ടമുടിക്കായലോരത്തുണ്ട്‌.സോപാനം ,ചവറ വികാസ്‌,നീരാവിൽ പ്രകാശ്കലകേന്ദ്രം തുടങ്ങിയ സംസ്കാരിക സംഖടനകളുടെ പ്രകാശമുള്ള ചരിത്രവും രേഖപ്പെടുത്തേണ്ടതാണ്‌.ഏട്ടവും വലിയ ദുരന്തത്തിനും കായൽ സാക്ഷിയായി. പെരുമൺ ദുരന്തം.കേരളസംസ്കാരത്തിന്റെ ജലനിക്ഷേപമായ അഷ്ടമുടിക്കായൽ ഇന്നു കയ്യെറ്റങ്ങളുടെയും പരിസ്തിതി മലിനീകരണത്തിന്റെയും ഇരയായി മാറിയിട്ടുണ്ട്ണീലച്ച്രുമീനായ കൂഴാലിയുള്ള ലോകത്തിലെ ഏക തടാകമായ അഷ്ടമുടിക്കായൽ മൽസ്യരോഗത്തിന്റെ ആവാസകേന്ദ്രമായിരിക്കുന്നു. ഞണ്ടും കൂന്തലും പ്രാച്ചിയും കരിമീനുമുൾപ്പ്ര്ടുന്ന മല്സ്യസേഖരം മണ്ണെണ്ണമണം വമിക്കുന്ന ദുഖമായി മാറിയിരിക്കുന്നു.അടിയന്തിര ചികിൽസ ആവശ്യപ്പെടുന്ന മഹാദുഖം.

5 comments:

Magic Bose said...

അഷ്ടമുടിക്കായല്‍............

sunilraj said...

പെട്ടന്നു മനസ്സില്‍ വന്ന വിട്ടു പോയ ചില പേരുകള്‍..
തേവാടിയുടെ പറഞ്ഞല്ലോ.
വര്‍ഷങള്‍ അഷ്ട്ടമുടി കണ്ടുനര്‍ന്ന കാക്കനാടന്‍.
ഓ.മാധവന്‍.പ്രാകുളം പദ്മനാഭപിള്ള.
കാവനാട്ചന്ദ്രന്‍..
പിന്നെ കണ്ണന്തോടത് ജനാര്ദ്ധനന്‍ നായര്‍.
കടവൂര്‍ ശിവശങ്കരപിള്ള(നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്..അറിയുമായിരിക്കും.)
ഡോ.മുരളികൃഷ്ണ..യൂജിന്‍ പണ്ടാല
അക്കാദമിക് പുസ്തകങ്ങള്‍ ഉള്‍പ്പെടെ നിരവധി കൃതികള്‍ എഴുതിയ കുരീപ്പുഴയിലെ പ്രൊ.വാസുദേവന്‍ പിള്ള.(ശാസ്താം കോട്ട കോളേജില്‍ അധ്യാപകനായിരുന്നു.)
പിന്നെ യോഗാചാര്യ കടവൂര്‍ ചെല്ലന്‍,
പതിനായിരത്തിലേറെ പ്രസവമെടുത്ത കുരീപ്പുഴ കോട്ടറ മുത്തശി..(കുറെ നാള്‍ക്കു മുല്പ് മരിച്ചു..അവരെ കുറിച്ച് എഴുതണമെന്നുണ്ടായിരുന്നു.)പിന്നെ എസ.കെ.നായര്‍ ..വി.ബി.സി.നായര്‍..പിന്നെയുംചിലതോര്‍മയില്‍ ...

Rajeeve Chelanat said...

ഫലഭൂയിഷ്ഠമായ അഷ്ടമുടിക്കായല്‍..

rajavu said...

ashtamudikkaayalineppatti ingane chinthikkaan ethra perundu

moideen angadimugar said...

ഇത്രയൊക്കെ മഹാന്മാർ തലോടിയ ഈ കായലിൽ ഒന്നു മുങ്ങിനിവരാൻ കൊതിതോന്നുന്നു..