Saturday, April 25, 2009

കിളിനോചിയിലെ കുഞ്ഞുങ്ങള്‍

ഗാസയിലും
ബാഗ്ദാദിലും
ഗുജറാത്തിലും
മാത്രമല്ല
കിളിനോചിയിലും
കുഞ്ഞുങ്ങള്‍ ഉണ്ട് .
ആ കറുത്ത മക്കള്‍
ലോകത്ത്തിന്റെതാകാത്തത് എന്തുകൊണ്ട്?

5 comments:

റോഷ്|RosH said...

കിളി നോച്ചിയിലെ മാത്രമല്ല ഗാസയിലെയും, ഗുജറാത്തിലെയുമോന്നും കുഞ്ഞുങ്ങള്‍ ലോകത്തിന്റെയല്ല ...

അല്ലെങ്കില്‍ അവയൊന്നും പിന്നെയും പിന്നെയും ആവര്‍ത്തിക്കില്ലല്ലോ...

ബൂലോഗത്തിലേക്ക് ഒരു എളിയ വായനക്കാരന്റെ സ്വാഗതം..

Rajeeve Chelanat said...

ശ്രീ,

ചോദിക്കേണ്ട ഈ ചോദ്യം, പക്ഷേ ആരും ചോദിക്കുന്നില്ല.

എന്തായാലും, കിള്ളിനോച്ചിയിലെ ആ കുട്ടികള്‍ക്ക് ഈ ആദ്യ പോസ്റ്റ് കൊടുത്തുവല്ലോ. നന്ന്. കണ്ണുകള്‍ നനയുന്നുമുണ്ട്.

അഭിവാദ്യങ്ങളോടെ

Rajeeve Chelanat said...

മേജര്‍ രവിമാരുടെ പ്രഘോഷണം കേട്ടില്ലേ ചാനലുകളില്‍. നമ്മള്‍ മൈനറ്മാര്‍ എന്തു പറയാന്‍?

SHYLAN said...

ഞാന്‍ പലതവണ തനിച്ചു ചോദിച്ച ചോദ്യം..

വികടശിരോമണി said...

ഭാരതീയസംസ്കാരത്തിന്റെ ആണിക്കല്ലിളകിക്കൊണ്ടിരിക്കയാണെന്നും,അത് ഊട്ടിയുറപ്പിക്കാനുള്ള സമയമാണിതെന്നും ഒരു “ഗോ” യാത്ര നടത്തി കേരളത്തിലെ ജനങ്ങൾക്കു മുന്നിൽ നിന്നു ബി.ജെ.പി നടത്തുന്ന പ്രസംഗം പുറത്തു തിമർക്കുമ്പോഴാണ് ഈ കമന്റ് എഴുതുന്നത്.കിളിനോച്ചിയിലെ കുഞ്ഞുങ്ങളുടെ കണ്ണിൽ നിന്നു പൊടിയുന്ന ചോരക്കൊന്നും ആർക്കും വിലയില്ല.മാഷിന്റെ ചോദ്യത്തിന് അഭിവാദ്യങ്ങൾ.