Saturday, September 11, 2010

കാട്ടില്‍ കിടന്നൊരു കള്ളക്കരടിയെ കൂട്ടിലാക്കി ഞങ്ങള്‍ കൊണ്ട് വന്നു..

ഓണ ക്കാലത്തെ പൊതുയോഗങ്ങള്‍ പലതും ജനദൌര്‍ലഭ്യം കൊണ്ടും അനന്തമായ കാലതാമസം കൊണ്ടും പാഴ് വേലയായി മാറുകയാണ്പതിവ്.ഓണ ആഘോഷങ്ങള്‍ ഓണവുമായി യാതൊരു ബന്ധവും ഇല്ലാത്ത അസംബ്ന്ധോല്സവങ്ങളായി പരിണമിച്ചിരിക്കുന്നു.വാഹനത്തില്‍ സഞ്ചരിക്കുന്ന കുടവയറന്‍ മഹാബലി ഒരു കോമാളിയെ ആണ് മനസ്സില്‍ എത്തിക്കുന്നത്.തിരുവോണ ദിനത്തെ വാമന അവതാര ദിനമായി കൊണ്ടാടുന്നത്,സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ വിഷവിത്തുകള്‍ മനസ്സില്‍ കിടക്കുന്നത് കൊണ്ടാണ്.മാവേലിയെ ഓണ ത്താരായും ഓണ പ്പോട്ട്നായും കേരളം സ്നേഹിക്കുന്നുണ്ട്. എന്നാല്‍ വാമനന് കേരളീയരുടെ സമ്മതി ഇല്ല.മാവേലി സ്ടോരുകള്‍ക്കെതിരെ തുടങ്ങിയ വാമന സ്റോറുകള്‍ എല്ലാം പിടിച്ചു നില്ക്കാന്‍ ആകാതെ പൂട്ടിപ്പോയത് അതുകൊണ്ടാണ്.
ഓണ ക്കാലം വിവിധ തരംകളികളെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഓണ ക്കേളികലുറെ പ്രത്യേകത അവയിലധികവും മതപരമായ സന്കുചിതത്വതെ അതിജീവിക്കുന്നു എന്നതാണ്.പുന്നമട ക്കായലിലും കല്ലടയിലും മറ്റും നടത്തുന്ന ഓണ ക്കാല ജലോല്സവങ്ങള്‍ കേരളീയരുടെ മതേതര ജീവിതം അടയാള പ്പെടുത്തുന്നതാണ് .വള്ളങ്ങളെ പടക്കുതിരകലാക്കി തുഴഞ്ഞു മുന്നേറുവാന്‍ സ്ത്രീകള്‍ക്കും ഇടം ഉണ്ട്.പുന്നമട ക്കായലില്‍ വള്ളത്തെ ലകഷ്യസ്ഥാനത്തേക്ക് പായിക്കുന്ന മണ്ണിന്റെ പെണ്മക്കള്‍ വല്ലാത്ത ഒരു അഭിമാനവും ആഹ്ലാദവും ആണ് കാണികള്‍ക്ക് നല്‍കുന്നത്.സ്ത്രീകള്‍ക്ക് സംവരണം ചെയ്യാപ്പെട്ടിട്ടുള്ള അശകൊശലെ പെണ്നോണ്ടോ കളി തുടങ്ങിയവയില്‍ നിന്നും വളരെ വ്യത്യസ്തമാണ് ജലോല്സവത്ത്തിലെ സ്ത്രീ സാന്നിധ്യം.
പുരുഷന്മാര്‍ മാത്രം പങ്കെടുക്കുന്ന ചില ഓണ ക്കളി കളും ഉണ്ട്.കുമ്മാട്ടി കളി,പുലി കളി,കരടി കളി ഇവ ഇക്കൂട്ടത്തില്‍ ആണ് പെടുത്തെണ്ടത്.കുമ്മാട്ടിയെ മാറ്റി നിര്‍ത്തിയാല്‍ പുലി ക്കളിയും കരടി കളിയും തീര്‍ത്തും മതേതര സ്വഭാവം ഉള്ളതാണ്.
കഴിഞ്ഞ ഓണ ക്കാലത്ത് കേരളത്തില്‍ ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ ഒരു കൂട്ടായ്മ ,കരടി പ്പാട്ട് ശില്പ ശാലയാണ്.അഷ്ട മുടി ക്കായലുംകല്ലടയാറും പുണര്‍ന്നു കിടക്കുന്ന അരിനല്ലൂരില്‍ ആയിരുന്നു ഈ കൂട്ടായ്മ.അരിനല്ലൂര്‍ സ്വദേശിയും,വിശിഷ്ട സേവനത്തിനു രാഷ്ട്രപതിയുടെ ബഹുമതി നേടുകയും ചെയ്ത ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ കളത്തില്‍ ഗോപാല കൃഷ്ണ പിള്ള ആയിരുന്നു കരടി പ്പാട്ട് ശില്പ്പശാലയുറെ അധ്യക്ഷന്‍.കായംകുളം മുതല്‍ കൊല്ലം വരെ ഉള്ള തോണി യാത്രയെ ആസ്പദമാക്കി പണ്ട് രചിക്കപ്പെട്ട ഒരു കരടി പ്പാട്ട് അധ്യക്ഷന്‍ അതി ഗംഭീരമായി ത്തന്നെ പാടി അവതരിപ്പിച്ചു.അധ്യക്ഷ പ്രസംഗത്തില്‍ പഴയ കരടി കെട്ടുവിദഗ്ദ്ധന്മാര്‍ വിശദമായി പ്രതിപാദിക്കപ്പെട്ടു. അതില്‍ ഷാജി എന്നാ അഹിന്ദു യുവാവിന്റെ പേരും പരാമര്‍ശിക്ക പ്പെട്ടു.കരടി കളിയുടെ മതേതര സ്വഭാവം അഭിനന്ദിക്ക പ്പെ ടെന്ടത് തന്നെയാണ്.നിലവിളക്ക് വച്ചും തിലകം അണിഞ്ഞും ഉള്ള തിരുവാതിര കളിയും കര്‍ണാടക സംഗീതവും പോരഞ്ഞു ഫുട്ബാളും ടെന്നിസുംസിനിമയും നാടകവും ഒക്കെ നിഷിദ്ധം എന്ന് കടും പിടുത്തം പിടിക്കുന്നവരുടെ നാട്ടില്‍ മതേതര കലാരൂപങ്ങള്‍ ആശ്വാസകരം ആണ്.കരടി കളി വീട്ടു മുറ്റങ്ങളില്‍ ആണ് അരങ്ങേറുന്നത്.അതിനാല്‍ അഹിന്ദുക്കള്‍ അമ്പലത്തില്‍ പ്രവേശിക്കരുത് എന്ന അയിത്ത മതിലിന്‍റെ പ്രശ്നവും ഇല്ല.
എന്താണ് കരടി കളി?ഓണ സ്സന്ധ്യയില്‍ ചെറുപ്പക്കാര്‍ ഒത്തു കൂടുന്നു.ഒരു യുവാവിന്റെ മേല്‍ വാഴ ക്കരിയിലയും ഈ ര്‍ക്കില്‍ കളഞ്ഞ ഓലയും കെട്ടി അലങ്കരിക്കുന്നു.ഭാരം കുറഞ്ഞ പല ത്തടി കൊണ്ട് നിര്‍മ്മിക്കുന്ന കരടി ത്തല മുഖത്ത് ഉറപ്പിക്കുന്നു.കരടി റെഡി.ഇനി തോക്കുമായി എത്തുന്ന വേട്ടക്കാര്‍ ആണ് .കാലുറയും തൊപ്പിയും മരത്തില്‍ ഉണ്ടാക്കി എടുത്ത തോക്കുമായി തനി സായിപ്പിന്റെ വേഷത്തിലാണ് വേട്ടക്കാര്‍ വരുന്നത്.കരടി പ്പാട്ടുകാരും താളക്കാരും അടങ്ങുന്ന സംഘം കരടിയേയു വേട്ടക്കാരനെയും അനുഗമിക്കുന്നു.നടന്‍ വാദ്യോപകരണങ്ങള്‍ ആയ കൈമണി,ഗഞ്ചിറ തുടങ്ങിയവയും കൈത്താളവും ആണ് പിന്നണിയില്‍.ആദ്യം താളത്തിന് ഒപ്പിച്ചുള്ള കരടിയുടെ ചുവടു വയ്പ്പ് ആണ്. പിന്നീട് പാട്ട് തുടങ്ങുന്നു.താനിന്നെ താനിന്നെ തന്നാന തന/താനിന്നെ താനായി തന്നാന എന്ന വായ്ത്താരി ആണ് പാട്ടിനു അകമ്പടി.കാട്ടില്‍ കിടന്നൊരു കള്ള ക്കരടിയെ കൂട്ടിലാക്കി ഞങ്ങള്‍ കൊണ്ട് വന്നു/ഉണ്ട കിട്ടും പിന്നെ അവല് കിട്ടും പിന്നെ വെള്ളിപ്പണതിന്മേല്‍ ഒന്ന് കിട്ടും--ഇങ്ങനെ കരടി പ്പാട്ട് തുടങ്ങി പുരോഗമിക്കുന്നു.നാട്ടു പാട്ട് കവികളുടെ ക്ഷിപ്ര കവിതകളും ഈ സന്ദര്‍ഭത്തില്‍ പിറക്കുന്നു.ഒച്ചിറെ ചെന്ന് കെഴക്കോട്ടു നോക്കുമ്പം മാധവി എന്നൊരു വേലക്കാരി/മൂക്കും തൊള ച്ചിട്ട്‌ തൊ ന്ണാനുംകെട്ടീട്ട് /കണ്‍ടോടി നാത്തൂനേ മൂക്കി തൊ ന്ണാന്‍.......തുടങ്ങിയ നര്‍മ്മ ചിന്തുകള്‍ ഇങ്ങനെ ഉണ്ടാകുന്നതു ആണ്.
കരടി എന്ന കാട്ടു മൃഗത്തിനു മനുഷ്യ രൂപവുമായുള്ള സാദൃശ്യമാണ് ഇങ്ങനെ ഒരു കളിക്ക് രൂപം കൊടുക്കുവാന്‍ പണ്ടുള്ളവരെ പ്രേരിപ്പിച്ചത്.അത് കൊണ്ട് തന്നെ പുലി കളിയേക്കാള്‍ കുറച്ചു കൂടി യുക്തി ലാവണ്യം കരടി കളിക്ക് ഉണ്ട്.
പാട്ടിന്റെയും കൊട്ടിന്റെയും കളിയുടെയും അവസാനം വെക്കെട വെടി വെക്കടാ /ലാക്കു നോക്കി വെക്കടാ എന്ന നിര്‍ദേശം വരുമ്പോള്‍ കരടിയെ വേട്ടക്കാരന്‍ വെടി വച്ച് ഇടുന്നതോറെ കളി പൂര്‍ണമാകുന്നു.
ഗ്രാമങ്ങള്‍ മരിച്ചതോടെ കരടി കളി അന്യം നിന്ന്.ഈ പ്രാകൃത കലാരൂപത്തിന്റെ ഗാന രീതിയെ കുത്തിയോട്ടക്കാര്‍ മാതൃക ആക്കിയതായി കാണാവുന്നതാണ്.ചെട്ടികുളങ്ങര മാതെവിയമ്മേറെ എട്ടു വയസ്സിലെ കുത്തിയോട്ടം തുടങ്ങിയ പാട്ടുകള്‍ ഇത് ശരി വക്കുന്നുണ്ട്. കരടി പ്പാട്ടില്‍ ഏക താളമേ ഉള്ളൂ എങ്കില്‍ കുത്തിയോട്ട പ്പാട്ട് ബഹു താളങ്ങളുടെ ശോഭയാര്‍ന്ന എടുപ്പ് കുതിരകള്‍ ആണ്.അനുഷ്ടാന കലാരൂപം എന്ന പരിമിതി ആണ് കുത്തിയോട്ടത്തിന് ഉള്ളത്.
രഹേഷ് എന്ന ചെറുപ്പക്കാരന്റെ ഉത്സാഹത്തില്‍ സംഘടിപ്പിക്കപ്പെട്ട കരടി പ്പാട്ട് ശില്‍പ്പ ശാലയില്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ മറന്നു രവീന്ദ്രന്‍ പിള്ള, കണ്ണന്‍ പിള്ള,രാഘവന്‍ ,തങ്കപ്പന്‍ പിള്ള,പൊടിയന്‍ തുടങ്ങിയ ആശാന്മാര്‍ പങ്കെടുക്കുകയും നീണ്ട പാട്ടുകള്‍ പാടി പുതു തല മുറയെ അത്ഭുത പ്പെടുത്തുകയും ചെയ്തു.
കരടി കളിയെ ഇനിയും നാടന്‍ കലാ അക്കാദമിയോ നാടന്‍ കലാ ഗവേഷകരോ ശ്രദ്ധിച്ചിട്ടില്ല.

11 comments:

വി.എം.രാജമോഹന്‍ said...

തന്നാന തന തന്നാന

Rajeeve Chelanat said...

മറവിയിലാന്ടുപോയ ഇത്തരം കലാരൂപങ്ങളെ നമുക്ക്‌ തിരിച്ച്ചുപിടിക്കണം. മുഖ്യധാരയിലെ പല കലാരൂപങ്ങളും കപടനിര്‍മ്മിതികളാണെന്നും അപ്പോള്‍ കാണാന്‍ കഴിഞ്ഞേക്കും.

അഭിവാദ്യങ്ങളോടെ

Shiju Sasidharan said...

SIR PLEASE POST GADDAR N JESSY HERE..

ALSO WARM WELCOME TO SAUDI ARABIA...

kureeppuzhasreekumar said...

priya shiju,jessi nettil eviteyo kittum.gaddar alochikkam.7nu kanam.

സുനിലൻ  കളീയ്ക്കൽ said...

തന്നന്നെ താനന്നെ തന്നാനാ തനി താനന്നെ താനന്നെ തന്നാനാ..
തന്നന്നെ താനന്നെ തന്നാനാ തനി താനന്നെ താനന്നെ തന്നാനാ..
ഓച്ചിറചൊവ്വു വടക്കോട്ട് ചെന്നപ്പം
കണ്ടോടീ നാത്തൂനെ മൂക്കിതൊണ്ണാൻ
മൂക്കുംതുളച്ചിട്ട് തൊണ്ണാനും കോർത്തിട്ട്
കണ്ടോടീ നാത്തൂനെ മൂക്കിതൊണ്ണാൻ
തന്നന്നെ താനന്നെ തന്നാനാ തനി താനന്നെ താനന്നെ തന്നാനാ..
തന്നന്നെ താനന്നെ തന്നാനാ തനി താനന്നെ താനന്നെ തന്നാനാ..
വാടാ കരടീ വടക്കൻ കരടീ നീ ചാടിക്കളിയെടാ കൊച്ചുരാമാ..
ചാടിക്കളിച്ചുള്ള സമ്മാനമൊക്കെയും നേടിയെടുക്കെന്റെചങ്കരാ നീ
തന്നന്നെ താനന്നെ തന്നാനാ തനി താനന്നെ താനന്നെ തന്നാനാ..
തന്നന്നെ താനന്നെ തന്നാനാ തനി താനന്നെ താനന്നെ തന്നാനാ..
കരടിക്കു പാരം വിശക്കുന്നുണ്ടെ,അത് ഞങ്ങളേ തിന്നാനടുക്കുന്നുണ്ടേ
കരടിക്കു കാടികൊടുത്തിടേണം,പിന്നെ ഞങ്ങളേ ചൊല്ലിയയച്ചിടേണം.
തന്നന്നെ താനന്നെ തന്നാനാ തനി താനന്നെ താനന്നെ തന്നാനാ..
തന്നന്നെ താനന്നെ തന്നാനാ തനി താനന്നെ താനന്നെ തന്നാനാ..
വീട്ടിലെയമ്മാവൻ പെട്ടിതുറക്കുമ്പം ഇപ്പംകിട്ടും കരടീ സമ്മാനം
വാഴക്കാവറുത്തത്,ഉപ്പേരി,അച്ചപ്പം താളത്തിൽ നല്ല കളിയോടക്കാ
തന്നന്നെ താനന്നെ തന്നാനാ തനി താനന്നെ താനന്നെ തന്നാനാ..
തന്നന്നെ താനന്നെ തന്നാനാ തനി താനന്നെ താനന്നെ തന്നാനാ..

ഇന്ദിരാബാലന്‍ said...

hai kuriipuzha sir...........sukhamayirikkunno?ivite ippozhanu kantathu.santhosham

ശങ്കരനാരായണന്‍ മലപ്പുറം said...

ഏനാദി മംഗലം ഗ്രാമപ്പഞ്ചായത്തിലെ ജാതി ഭ്രഷ്ടിനെതിരെയുള്ള സാംസ്‌കാരിക കൂട്ടായ്മയില്‍ താങ്കള്‍ പങ്കെടുത്ത കാര്യം 'പച്ചക്കുതിര' യില്‍ വായിച്ചു. അഭിനന്ദനങ്ങള്‍! ഈ വിഷയത്തില്‍ ഞാന്‍ 'കേരള ശബ്ദ'ത്തില്‍ എഴുതിയിരുന്നു. പ്രസ്തുത ലേഖനം എന്റെ ബ്‌ളോഗില്‍ കൊടുത്തിരുന്നു. ഈ ലക്കം 'പച്ചക്കുതിര'യില്‍ (മറുപടി പംക്തിയില്‍) 'മീന്‍ മണത്തിന്റെ രാഷ്ട്രീയ'ത്തെക്കുറിച്ച് ഞാന്‍ എഴുതിയത് വായിക്കുമല്ലോ.

kureeppuzhasreekumar said...

ithrayum pattu ormmichetutha sunilinum ormmayilekku vanna indira balanum nandi.

John Arinalloor said...
This comment has been removed by the author.
John Arinalloor said...

നമ്മുടെ നാടൻ കലാരൂപങ്ങൾ സംരക്ഷിക്കപ്പെടട്ടെ..........

എല്ലാവിധ ആശംസകളും നേരുന്നു.....

ജോൺ അരിനല്ലൂർ

John Arinalloor said...
This comment has been removed by the author.