മനുഷ്യന് തണലും പ്രാണവായുവും തരുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നത് വികസനത്തിന്റെ പേരിലാണ് .എം.സി.റോഡിലെ കിളിമാനൂര്‍ ബസ് സ്റ്റേഷനില്‍
൨൦൦൯ ലെ പൂക്കാലം വരെ ഒരു ഏഴിലംപാല ഉണ്ടായിരുന്നു.പൂക്കാലത്തിന്റെ വരവരിയിച്ച്ചു കൊണ്ട് ആദ്യം തന്നെ പൂക്കുന്ന പാല. കിലോമിറ്ററുകള്‍ ദൂരെ വരുമ്പോള്‍ തന്നെ പാലയുടെ നിശാസല്ക്കാരം അനുഭവിക്കാം.കണ്ടാല്‍ നല്ല ഉയരവും പ്രസരിപ്പും ഉള്ള മരം.പുതിയ കെട്ടിട നിര്‍മ്മാണത്തിന്റെ പേരില്‍ ബസ് യാത്രക്കാര്‍ക്ക് തണലേകിയിരുന്ന ആ മരത്തെ നിര്‍ദ്ദയം കൊല ചെയ്തു.ഇപ്പോള്‍ കൊടും വെയില്.കിളിമാനൂര്‍ ബസ് സ്റ്റേഷനില്‍ മരം മുറിക്കാതെതന്നെ മന്ദിരം നിര്‍മ്മിക്കാന്‍ ധാരാളം സ്ഥലം ഉണ്ടായിരുന്നു.പാവം ഏഴിലം പാല.
മരം മുറിക്കാത്ത തന്നെ വികസനം ആകാംഎന്നതിനു തെളിവാണ് കണിയാപുരം ബസ് സ്റ്റേഷന്.നാല്പത്തെഴം ദേശിയ പാതയിലുള്ള ഈ വണ്ടിത്താവളം ഉണ്ടാകുന്നതിനു മുന്‍പ് തന്നെ അവിടെ ഒരു കാഞ്ഞിരം ഉണ്ടായിരുന്നു.അത് മുറിച്ചു മാറ്റത്തെ ബസ് സ്റ്റേഷന് രൂപകല്പന ചെയ്തതിനാല്‍ യാത്രക്കാര്‍ക്ക് തണലത്ത് കാത്തു നില്ക്കാം.വികസന പ്രക്രിയ എങ്ങനെ നിര്‍വഹിക്കുന്നു എന്നതിന്റെ രണ്ടു മുഖങ്ങളാനിവ.
2 comments:
സാറിനറിയ്യൊ ഇവിടെ മുംബൈയില്‍ നഗരം ഹരിതാഭമാക്കാനുള്ള പുറപ്പാടാ. വികസനത്തിന്റെ പേരില്‍ ഇവിടുത്തുകാര്‍ ഇങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ മലാടും, മാട്ടുംഗയും, കൊളാബയും ഇന്ന് പാലക്കാടു ബസ്റ്റാന്റുമാതിരി ആയേനെ...ഇവരൊക്കെ എന്നാണാവൊ പഠിക്കുക ഒക്കെ വെട്ടി വെളിപ്പിച്ച് ഇരിക്കപ്പൊറുതിതരാത്ത പൊലുഷനാകുംബോഴൊ...
നല്ല ചിന്തകൾ ആശംസകൾ
Post a Comment