Tuesday, June 9, 2009

പടരുന്നത്‌ പൊങ്കാലപ്പനി

അമ്മദൈവങ്ങളുമായി ബന്ധപ്പെട്ട കേരളത്തിലെ ക്ഷേത്രങ്ങൾക്ക്‌ മറ്റ്‌ ആരാധനാലയങ്ങളെ അപേക്ഷിച്ച്‌ വളരെ പഴക്കവും ചരിത്രപരമായ പ്രാധാന്യവുമുണ്ട്‌.മേല്‍വസ്ത്രം ധരിക്കാത്ത ദൈവങ്ങള്‍ പണ്ടു കാലത്തെ കേരളീയരുടെ ഉടയാടരീതികളെയും പ്രതിഫലിപ്പിക്കുന്നുന്ടു .അമ്മദൈവങ്ങളെ പ്രീതിപ്പെടുത്താനായി മനുഷ്യനെയോ ആടിനെയോ കോഴിയെയോ ബലി കൊടുത്താൽ കാര്യം സാധിക്കാമെന്നും പണ്ടുള്ളവര്‍ കരുതി.

മനുഷ്യക്കുരുതി പരമ രഹസ്യമായി നടത്തിയിരുന്നെങ്കിലും മനുഷ്യരുടെ തന്നെ എതിര്‍പ്പ് മൂലം അതിന്റെ വ്യാപകത്വം ഇല്ലാതായി.എന്നാല്‍ നിയമം മൂലം നിരോധിക്കുന്നതുവരെ ആടു കോഴി ബലി തകൃതിയായി നടന്നു. താരതമ്യേന വിലയും വിളവും കുറഞ്ഞതും ഭക്ഷണ പദാർഥമാക്കി മാറ്റാന്‍ കഴിയുന്നവയുമാണ്‌ ഈ പാവം ജീവികള്‍.തിന്നുന്ന ശീലം ഇല്ലാത്തതിനാൽ ആന,പൂച്ച തുടങ്ങിയ ജീവികളെ ബലി കൊടുത്തിട്ടില്ല.ബലികൊടുത്തു നശിപ്പിക്കുന്നതിനെക്കാൾ വളര്‍ത്ത്തുന്നതാണ് ലാഭമെന്ന ബോധ്യത്തിലെത്തിയ മനുഷ്യന്‍ പശുവിനെയോ കാളയെയോ എരുമയെയോ പോത്തിനെയോ ബലി കൊടുത്തില്ല.കാളയെ ബലി കൊടുത്താല്‍ ദൈവം വന്നു നിലം ഉഴുത്‌ തരില്ലെന്നും പശുവിനെ ബലി കൊടുത്താല്‍ ഭദ്രകാളി പാലു ചുരത്തിത്തരില്ലെന്നും മനുഷ്യൻ പണ്ടെ മനസ്സിലാക്കിയിരുന്നു.

മനുഷ്യരായി കരുതിയിടില്ലാത്തതിനാൽ വരമ്പുറയ്ക്കാനും മറ്റും ദലിതരെയാണു ബലി ഖോടുത്ത്തിരുന്നത് .തെയ്യങ്ങലുറെ മുന്നിലൊഴികെ മറ്റെല്ലാ സ്ഥലത്തും കുമ്പളങ്ങയാണു ഇപ്പോൾ മുറിച്ച്‌ ബലി അർപ്പിക്കുന്നത്‌.കുമ്പളങ്ങ മുറിച്ചാൽ ചുവന്ന നിറമുള്ള ചോര വരില്ലല്ലോ.അതിനായി മഞ്ഞളും ചുണ്ണാമ്പും കലർത്തി ചോപ്പുണ്ടാക്കുകയാണു ചെയ്യുന്നത്‌.അമ്മ ദൈവങ്ങള്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല.

അമ്പലമുറ്റത്ത്‌ കോഴിക്കൊല നിരോധിച്ചിട്ടുള്ളതിനാൽ നേർച്ചയായി കിട്ടുന്ന കോഴികളെ ലേലം ചെയ്യുകയോ ഭരവാഹികൾ കറി വച്ചു കഴിക്കുകയോ ആണു ചെയ്യുന്നത്‌.എന്നാൽ ദുർഗ്ഗ ക്ഷേത്രത്തിന്റെ ഉടമസ്തർ തന്നെ ശ്രീഗുർഗ്ഗാ ഹോട്ടൽ തുറന്ന് നേർച്ചയായി കിട്ടുന്ന കോഴികളെ പൊരിച്ചും കറിവച്ചും വിൽക്കുന്ന വ്യാപാര തന്ത്രവും കേരളത്തിലുണ്ട്‌.

ഇങ്ങനെയൊക്കെയാണെങ്കിലും പോംകാലയിടല്‍ എന്ന കഞ്ഞിവെപ്പു നേർച്ച അമ്മയമ്പലങ്ങളിൽ ഇല്ലായിരുന്നു.മകരമാസത്തിലെ ഒന്നാമത്തെ ഞായറാഴ്ച മുറ്റത്തു കുഴി കുത്തി അടുപ്പുണ്ടാക്കി പായസം വച്ചു സൂര്യനെ ധ്യാനിക്കുന്ന മകരപ്പൊങ്കലും അപൂർവ്വമായി ചന്ദ്ര പ്പൊങ്കലും ഉണ്ടായിരുന്നു.ഇതെല്ലാം വീടുള്ളവർ അവരവരുടെ വീട്ടുമുടത്താണു നടത്തിയിരുന്നത്‌.

ഇക്കാലത്ത്‌ കേരളവ്യാപകമായി കഞ്ഞിവെപ്പുത്സവങ്ങൾ പടർന്നു പിടിക്കുകയാണ്‌.ഓരോ ദിവസവും ഓരൊ ദേവീക്ഷേത്രങ്ങളിൽ പൊങ്കാല.ക്ഷേത്രങ്ങളിൽ എന്നു പറഞ്ഞാൽ ക്ഷേത്ര പരിസരത്തുള്ള രോഡുകളിലും വീട്ടുമുറ്റങ്ങളിലും എല്ലാം സ്ത്രീകളടുപ്പു കൂട്ടി പൊങ്കാലയിടുകയാണ്‌.

തിരുവനന്തപുരത്തെ ആറ്റുകാൽ പൊങ്കാലക്ക്‌ കഴിഞ്ഞ വർഷം കാൽ കോടിയിലധികം കലങ്ങൾ നിറഞ്ഞതായാൺ റിപ്പോർട്ട്‌. അതുടാക്കുന്ന ഗതാഗത പ്രശ്നങ്ങളും പുകയും തീയും ഒരു സ്ഥലത്ത്‌ കേന്ദ്രീകരിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ശ്രദ്ധിക്കാൻ ആരും തയ്യാറാകുന്നില്ല.

അറ്റുകാൽ പോംകാലക്ക് വലിയ പ്രായമുന്റെന്നു തോന്നുന്നില്ല.എന്നാലും അവിടെ ഉള്ള തോറ്റ അം പാട്ടെന്ന അൻഷ്ഠാന കലാരൂപവുമായി പൊങ്കാലക്ക്‌ ബന്ധമുണ്ട്‌.ഒന്നാം ദിവസം കൊടുങ്ങല്ലൂരമ്മയെ ക്ഷണിച്ചുവത്തി കുടിയിരുത്തുകയും രണ്ടാം ദിവസം ത്രിക്കല്ല്യാണം പാടുകയും മൂന്നം ദിവസം കോവൽൻ കണ്ണകിയെ കല്ല്യ്യാണിക്കുന്നത്‌ അവതരിപ്പിക്കുകയും നലാം ദിവസം ചിലമ്പ്‌ വിൽക്കാൻ മധുരക്കള്ള യാത്രയും അഞ്ചാം ദിവസം രാജസദസ്സിലെ പരിഹാസവും ആറാം ദിവസം കോവലവധവും ഏഴാം ദിവസം കണ്ണകി കോവലനെ ജീവിപ്പിക്കുന്നതും എട്ടം ദിവസം പെർം തട്ടാനെ കൊല്ലുന്നതും ഒൻപതാം ദിനം പാൻഡ്യ രാജാവിനെ കൊന്ന കണ്ണകിയെ ജനങ്ങൾ പൊങ്കാലയിട്ടു വരവേൽക്കുന്നതുമാൺ തോട്ടം പാട്ടിന്റെ ഇതിവൃത്തം.ഈ തോറ്റം പാട്ടിനു സൌണ്ടര്യശാസ്ത്ര പരമായ ചില മൂല്യ്ങ്ങൾ ഉണ്ടെങ്കിലും ആ മൂല്യതോടുള്ള ആദരവു മാറ്റി വച്ച്‌ അന്ദ്ധ വിശ്വാസത്തിന്റെ ആകാശത്തേക്കാണ്‌പൊങ്കാല പുരോഗമിച്ചത്‌.

അഭീഷ്ടങ്ങൾ സാധിക്കാൻ വേണ്ടിയാണു കേരള വ്യാപകമായി ഇപ്പോൾ പൊങ്കാല ഇടുന്നത്‌.സ്ത്രീകളുടെ അഭീഷ്ടങ്ങളൊന്നും പൊങ്കാല കൊണ്ട്‌ സഫലമാകുന്നില്ലെന്ന് ഓർക്കേണ്ടതാണ്‌.ഇശ്ടമാങ്ങല്യം മുതൽ കൈ കാണിച്ചാൽ ബസ്സ്‌ നിറുത്തുന്ന കാര്യം വരെ സാധിതമാകുന്നത്‌ പൊങ്കാലയിടുന്നതു കൊണ്ടല്ല.പൊങ്കാല പണ്ടില്ലാത്ത കോളറ പോലെ പടർന്നു പിടിച്ചിട്ടും സ്ത്രീകളെയും അവരുടെ കുടുംബാംഗങ്ങളെയും രക്ഷിക്കാൻ ചുമതലപ്പെട്ട അമ്മദൈവങ്ങൾ അതു നിർവഹിക്കുന്നുമില്ല.

പൊങ്കാലയിടൽ കൊണ്ട്‌ മൺകല നിർമ്മാണത്തെ അലുമിനിയം-സ്റ്റീൽ പത്ര നിർമ്മാതാക്കൾ അട്ടിമറിച്ചു.മൺകലം നിർമ്മിക്കുന്ന സമർഥരെ ഒരു അമ്മദൈവവും രക്ഷിച്ചില്ല.പൊങ്കാൽ പടർന്നു പിടിക്കണമെന്നു ആഗ്രഹിക്കുന്ന ഒരു വ്ഭാഗം മരുന്നു ഇർമ്മാതാക്കളാണ്‌.പൊങ്കാലക്കാലത്ത്‌ ആർത്തവം മാറ്റി വയ്ക്കാനുള്ള മരുന്നാണ്‌വരുടെ ഉൽപ്പന്നം.

കേരളത്തിൽ പടർന്നു പിടിക്കുന്ന പൊങ്കാലയുടെ മറ്റൊരപകടം ഒപ്പം കൊണ്ടുവരുന്ന വർഗ്ഗീയതയുറ്റേതാണ്‌.പൊങ്കാല ഒരിക്കലും ഒരു മതേതര മഹോൽസവമല്ല..ഏതു മലയിടുക്കുകളിലും കടന്നു ചെല്ലുന്ന ചില മദാമ്മമാർ പൊങ്കാലയെ ഫോട്ടോയായും പ്രബന്ധമായും പ്രയോജനപ്പെടുത്ത്മെന്നു മാത്രം.ഒരു നഗ്ന കവിതചൊല്ലി ഇന്നത്തെ വർത്തമാനം അവസാനിപ്പിക്കാം.

അംബികാനായര്‍
അൻപതു കലത്തിൽ
പൊങ്കാലയിട്ടു.
അമ്മിണിയക്കച്ചി
ഒറ്റക്കലത്തിലും
അംബികാനായരുടെ അടുക്കള
പഴയതുപോലെ സുഭിക്ഷം
ദോഷം പറയരുതല്ലൊ
അമ്മ ദൈവത്തിന്റെ അനുഗ്രഹത്താൽ
അമ്മിണി അക്കച്ച്ചിയുറെ കുടിലടുപ്പും
പഴയതു പോലെ തന്നെ
പുകഞ്ഞിട്ടേയില്ല.

അമ്മിണിയക്കച്ചിക്കു പ്രയോജനമുണ്ടായില്ലെങ്കിലും അമ്മദൈവങ്ങൾ ധനികരായിൃബ്ബർ തോട്ടങ്ങളായു വ്യാപാര സമുച്ച്യങ്ങളായും ആ ധനം പെറ്റുപെരുകുന്നുണ്ട്‌.

4 comments:

സന്തോഷ്‌ പല്ലശ്ശന said...

ലേഖനം നല്ല ഒരു വായനാനുഭവവും ഉള്‍വെളിച്ചവും പകര്‍ന്നു തരുന്നുണ്ട്‌... ടൈപ്പിംഗ്‌ മിസ്റ്റേക്ക്‌ ഒഴിവാക്കാന്‍ പരിശ്രമിക്കുമല്ലൊ....മുംബയില്‍ നമ്മള്‍ കണ്ടൊതോര്‍ക്കുന്നോ....? ഒരു സദസ്സിനെ മുഴുവന്‍ ഒരുമ്മിപ്പിച്ച്‌ നാടന്‍ പാട്ടു ചൊല്ലിപ്പിച്ച നവ്യമായ അനുഭവം മറക്കാനാവില്ല ..
നന്ദി..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പകറ്‍ച്ച വ്യാധികള്‍ വളരെ പെട്ടെന്നു പടറ്‍ന്നു പിടിക്കും. ഇവിടെ ഡല്‍ഹിയിലുമുണ്ട്‌ ഇപ്പോള്‍. ജിതേന്ദ്ര കുമാര്‍.

Rajeeve Chelanat said...

നന്ദി ശ്രീ..പൊങ്കാലയുടെ പിന്നിലെ, മരുന്നുകളുടെയും അലൂമിനിയപ്പാങ്ങളുടെയും കച്ചവടസാധ്യതകളെക്കുറിച്ച് ഇപ്പോഴാണ് പുതിയ കാഴ്ച കിട്ടിയത്.
അഭിവാദ്യങ്ങളോടെ

ചാർ‌വാകൻ‌ said...

പൊങ്കാലദിവസം ,ഞങ്ങള്‍ റെയില്‍വേക്കാരുടെ കാറ്റുപോകുകയാണ്‌.ഒറ്റ്യാളും ടിക്കെറ്റെടുക്കില്ല.